പ്രായമാകുമ്പോള്‍ നമുക്ക് മറവിപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും മെമ്മറി പ്രശ്‌നങ്ങള്‍ പ്രായമാകുന്നതിന് മുന്നോടിയാണെന്നും നാം അംഗീകരിക്കാറുണ്ട് . എന്നാല്‍ ഈ വിശ്വാസം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതായി പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഡോ. നിക്കി എല്‍. ഹില്ലിന്റെ നേതൃത്വത്തില്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമാക്കുന്നു. വാര്‍ദ്ധക്യത്തില്‍ പോസിറ്റീവ് സമീപനം പുലര്‍ത്തുന്ന പ്രായമായ മുതിര്‍ന്നവര്‍ക്ക് മികച്ച ഓര്‍മ്മയും കുറഞ്ഞ ബുദ്ധിമുട്ടികളും മാത്രമേ ഉണ്ടാകുന്നുള്ളു എന്നും പഠനം വ്യക്തമാക്കുന്നു. ചുരുക്കത്തില്‍, നമ്മുടെ വാര്‍ദ്ധക്യം നമ്മുടെ മാനസികാവസ്ഥയുമായും തലച്ചോറിന്റെ പ്രവര്‍ത്തനവുമായും വളരെയധികം ബന്ധമുണ്ടെന്ന് Read More…