സിനിമകള്‍ നിരന്തരം പരാജയം നേരിട്ടിരുന്ന കാലത്ത് ഒട്ടേറെ സിനിമകളുടെ പ്രതിഫലം വാങ്ങാതെ പോയിട്ടുണ്ടെന്ന് നടി അമീഷാ പട്ടേല്‍. ചെയ്ത ജോലിയുടെ ബാക്കി പ്രതിഫലം ഉപേക്ഷിക്കാന്‍ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുമായിരുന്നെന്നും താരം പറഞ്ഞു. ബോളിവുഡിലെ പല സിനിമകളെയും ഞെട്ടിച്ച് ‘ഗദര്‍ 2’ ബോക്സ് ഓഫീസില്‍ പണം വാരി മുന്നേറുമ്പോഴാണ് പരാജയ കാലത്തെ അനുഭവം നടി ഓര്‍ത്തെടുത്തത്. ചില സമയങ്ങളില്‍ സിനിമകള്‍ വിജയിക്കാതെ വന്നപ്പോള്‍ നിര്‍മ്മാതാക്കള്‍ തന്റെ അടുത്ത് വന്ന് സിനിമ നഷ്ടത്തിലായതിനാല്‍ ഫീസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമായിരുന്നു. മറ്റൊരാളെ മനസ്സിലാക്കുന്നത് വളരെ Read More…