Crime

ആലുവ പീഡനകേസിലെ പ്രതിയുടെ വധശിക്ഷ എന്നു നടപ്പാകും? കേരളത്തില്‍ അവസാനം തൂക്കിലേറ്റിയത് 32 വര്‍ഷം മുമ്പ്

കൊച്ചി: പൊതുവേ വധശിക്ഷയ്ക്ക് എതിരായ ഇന്ത്യയില്‍ തൂക്കിലേറ്റുന്ന ശിക്ഷ നടപ്പാക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളില്‍ മാത്രമാണ്. ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ എറണാകുളത്തെ പോക്‌സോ കോടതിയുടെ കണ്ടെത്തലും അപൂര്‍വ്വതയില്‍ അപൂര്‍വ്വമായി കേസ് എന്നായിരുന്നു. 1958 മുതല്‍ വധശിക്ഷയുടെ ചരിത്രം തുടങ്ങിയിട്ടുള്ള കേരളത്തില്‍ ഇതുവരെ തൂക്കിലേറ്റിയവരുടെ എണ്ണം 26 എന്നാണ് ഔദ്യോഗിക കണക്കുകള്‍. കേരളത്തില്‍ വധശിക്ഷ നടപ്പാക്കാന്‍ രണ്ടു ജയിലുകളാണ് ഉള്ളത്. ഒന്ന് വടക്ക് കണ്ണൂരില്‍ രണ്ട്, തെക്ക് തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. 45 Read More…