Featured Good News

‘എന്റെ കുഞ്ഞിനെ തൊടുന്നോടാ…. നായയെ ആക്രമിച്ച ചീങ്കണ്ണിയ്ക്ക് പിന്നാലെ കുതിച്ച് ഉടമയായ സ്ത്രീ

ഫ്ലോറിഡയിൽ വളർത്തുനായയെ ആക്രമിച്ച ചീങ്കണ്ണിക്ക് പിന്നാലെ ചാടി ഉടമയായ സ്ത്രീ. സായാഹ്നത്തിൽ തടാകക്കരയിലൂടെ നായയുമായി നടക്കുന്നതിനിടയിലായിരുന്നു ആക്രമണം. തുടർന്ന് ചീങ്കണ്ണിയിൽ നിന്ന് നായയെ രക്ഷിക്കാൻ തന്റെ ജീവൻ തന്നെ സ്ത്രീ പണയംവെക്കുകയായിരുന്നു. ടമ്പ നിവാസിയും എലിമെന്ററി സ്കൂൾ അധ്യാപികയുമായ കിംബർലി സ്പെൻസർ വെസ്റ്റ്‌വുഡ് ലേക്‌സ് പരിസരത്തുള്ള ഒരു കുളത്തിന് സമീപം കോന എന്ന തന്റെ നായയുമായി നടക്കുമ്പോൾ, ആറര അടി നീളമുള്ള ചീങ്കണ്ണി പെട്ടെന്ന് വെള്ളത്തിൽ നിന്ന് അവരുടെ നേരെ കുതിക്കുകയായിരുന്നെന്ന് ഫോക്സ് 13 റിപ്പോർട്ട് ചെയ്യുന്നു. Read More…

Oddly News

90 കിലോയുമുള്ള ചീങ്കണ്ണിയെ ശരിപ്പെടുത്തി കറി വെച്ചു; ഞെട്ടിക്കുന്ന വീഡിയോയ്ക്ക് ലൈക്കിന് പകരം കിട്ടിയത് നല്ല തല്ല്…!

ആളുകള്‍ ശ്രദ്ധിക്കാനായി ക്യാമറയില്‍ എന്തുതരം ഭ്രാന്തന്‍ ആശയങ്ങളും പരീക്ഷിക്കാന്‍ ഇന്ന് ആള്‍ക്കാര്‍ റെഡിയാണ്. അത്തരത്തില്‍ ഒരെണ്ണം ചൈനാക്കാരുടെ സാമൂഹ്യമാധ്യമമായ ഡൗയിനില്‍ എത്തിയത് ഞെട്ടിക്കുകയാണ്. ഒരു ചൈനീസ് ഫുഡ് വ്‌ളോഗര്‍ ചു നിയാങ് സിയാവോ ഹി 90 കിലോഗ്രാം ഭാരമുള്ള ചീങ്കണ്ണിയെ ശരിപ്പെടുത്തി കറി വെക്കുന്ന വീഡിയോയാണ് ചൈനീസ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ചൈനയുടെ ടിക് ടോക്കിന്റെ പതിപ്പായ ഡൗയിനില്‍ 3.5 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഫുഡ് വ്‌ളോഗര്‍ ഒരു ചീങ്കണ്ണിയെ എങ്ങനെ കൊല്ലാമെന്നും പാചകം ചെയ്യാമെന്നും കാണിക്കുന്ന ഒരു ചെറിയ Read More…