പകൽ സമയത്ത് തടസ്സമില്ലാതെ ശ്വാസമെടുക്കാൻ സാധിക്കുമെങ്കിലും രാത്രി കിടക്കാൻ നേരത്ത് മൂക്കടപ്പ് അനുഭവപ്പെടുന്നത് പലരുടെയും പ്രശ്നമാണ്. രാത്രിയിലുണ്ടാകുന്ന മൂക്കടപ്പ് അസ്വസ്ഥതയുണ്ടാക്കുകയും ഉറക്കം തടസ്സപ്പെടുത്തുകയും രാവിലെ എഴുന്നേൽക്കുമ്പോൾ വായയും തൊണ്ടയും വരണ്ടുപോകാൻ കാരണമാകുകയും ചെയ്യും. ജലദോഷമോ അണുബാധയോ മാത്രമല്ല, അലർജികളും ശരീരത്തിലുണ്ടാകുന്ന ചില സ്വാഭാവിക മാറ്റങ്ങളും ഉറങ്ങുന്ന രീതിയും ഇതിന് കാരണമാകാറുണ്ട്. കിടക്കുമ്പോൾ ഗുരുത്വാകർഷണം മൂലം മൂക്കിലെ സ്രവങ്ങൾക്ക് ശരിയായി പുറത്തേക്ക് പോകാൻ സാധിക്കാതെ വരികയും അവിടെ കെട്ടിക്കിടന്ന് മൂക്കടപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ രാത്രികാലങ്ങളിൽ വീക്കം കുറയ്ക്കാൻ Read More…

