Crime

മുളകുപൊടിയെറിഞ്ഞ് 12 പവൻ കവർന്നു, ഭാര്യ അപേക്ഷിച്ചപ്പോള്‍ താലി തിരികെ നല്‍കി; കള്ളനെ മണിക്കൂറുകൾക്കകം പൊക്കി പോലീസ്!

ആലപ്പുഴയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച നടത്തിയ കാസർകോട് സ്വദേശി രാജ്മോഹൻ (42) പോലീസിന്റെ പിടിയിലായി. കവർച്ച നടന്ന് ഏതാനും മണിക്കൂറുകൾക്കകം ആലപ്പുഴ നഗരത്തിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കയർഫെഡ് മുൻ പർച്ചേസ് മാനേജർ കൈതവന കണിയാംകുളം അപർണയിൽ കെ.ആർ. സുദർശൻ (70), ഭാര്യ രത്നകുമാരി (65) എന്നിവരെ ആക്രമിച്ച് 12 പവൻ സ്വർണ്ണാഭരണങ്ങളാണ് ഇയാൾ കവർന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നടുക്കുന്ന സംഭവം നടന്നത്. ദമ്പതികൾ താമസിക്കുന്ന വീടിന്റെ മുകളിലത്തെ Read More…

Crime

അഗതി മന്ദിരത്തിലെ ലൈംഗികാതിക്രമം; ശാന്തി ഭവൻ ഉടമ ബ്രദർ മാത്യു ആൽബിൻ അറസ്റ്റിൽ, പരാതി പിൻവലിക്കാന്‍ ഒരു ലക്ഷം ഓഫര്‍, പിന്നാലെ വധഭീഷണിയും

ആലപ്പുഴ പുന്നപ്ര ശാന്തി ഭവൻ അഗതിമന്ദിരത്തിലെ ജീവനക്കാരി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ സ്ഥാപന നടത്തിപ്പുകാരൻ ബ്രദർ മാത്യു ആൽബിൻ അറസ്റ്റിലായി. ജീവനക്കാരിയോട് ലൈംഗിക ചേഷ്ടകൾ കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പോലീസ് നടപടിയെടുക്കാത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേസെടുത്തതോടെ ഒളിവിൽ പോയ പ്രതി, കഴിഞ്ഞ ദിവസം പരാതിക്കാരിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ അന്വേഷണം ഊർജിതമാക്കിയതോടെ മറ്റ് വഴികളില്ലാതെ ആൽബിൻ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ശാന്തിഭവനിൽ നഴ്‌സായി ജോലി ചെയ്തിരുന്ന 25-കാരിയാണ് പരാതി നൽകിയത്. മൂന്ന് മാസം മുൻപ് ജോലിക്കെത്തിയ Read More…

Crime

8-ാം വയസിൽ അമ്മാവന്‍, 14-ാം വയസില്‍ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു, പുന്നപ്രയിൽ നാടിനെ നടുക്കിയ ക്രൂരത, മൂന്നുപേര്‍ അറസ്റ്റില്‍

ആലപ്പുഴ പുന്നപ്രയിൽ സ്വന്തം പിതാവും ബന്ധുക്കളും ചേർന്ന് പതിനാലുകാരിയെ നാല് വർഷത്തോളം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വാർത്ത നാടിനെ നടുക്കിയിരിക്കുകയാണ്. പതിനാല് വയസുകാരിയായ പെൺകുട്ടി എട്ടാം വയസിൽ അമ്മയുടെ സഹോദരനിൽ നിന്ന് പീഡനമേറ്റിരുന്നു. പൊലീസ് പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. ഇതോടെ അമ്മ കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് സി ഡബ്ല്യൂ സിയുടെ സംരക്ഷണയിലേക്ക് മാറ്റി. തുടർന്ന് സി.ഡബ്ല്യു.സി സംരക്ഷണയിലായിരുന്ന കുട്ടിയെ 2022-ലാണ് പിതാവിന് കൈമാറുന്നത്. എന്നാൽ സുരക്ഷിതമെന്ന് കരുതിയ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ വെച്ച് Read More…

Crime

ഹൗസ്‌ ബോട്ടില്‍ വിനോദസഞ്ചാരി മരിച്ചത്‌ ജീവനക്കാരന്റെ ചവിട്ടേറ്റെന്ന്‌ ആരോപണം, ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബന്ധുക്കള്‍

ആലപ്പുഴയില്‍ ഹൗസ്‌ ബോട്ടില്‍ തമിഴ്‌നാട്‌ സ്വദേശിയായ വിനോദസഞ്ചാരി മരിച്ചത്‌ ജീവനക്കാരന്റെ ചവിട്ടേറ്റെന്ന്‌ ആരോപണം. ചെന്നെ അജീസ്‌ മുഹമ്മദ്‌ ഗൗസ്‌ സ്‌ട്രീറ്റ്‌ ഓള്‍ഡ്‌ വാഷര്‍മെന്‍ ഗേറ്റ്‌ സ്വദേശി വൈ. മുഹമ്മദ്‌ സുല്‍ത്താ(48)നാണു മരിച്ചത്‌. കഴിഞ്ഞ ചൊവ്വാഴ്‌ച പുന്നമട സ്‌റ്റാര്‍ട്ടിങ്‌ പോയിന്റില്‍ പുന്നമട സ്വദേശി ജോസഫ്‌ ജോണിന്റെ ഉടമസ്‌ഥതയിലുള്ള കാലിപ്‌സ്‌ എന്ന ഹൗസ്‌ബോട്ടിലായിരുന്നു സംഭവം. ഈ ബോട്ടില്‍ യാത്ര ചെയ്‌ത ചെന്നെയില്‍ നിന്നുള്ള മുപ്പതംഗ സംഘത്തിലെ അംഗമായിരുന്നു മുഹമ്മദ്‌ സുല്‍ത്താന്‍. കുഴഞ്ഞു വീണ്‌ മരിച്ചുവെന്നായിരുന്നു പോലീസ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ സംഘര്‍ഷത്തിനിടെ Read More…