Featured Oddly News

അലന്‍ ഹില്‍സിലെ വിസ്മയം : 60 ലക്ഷം വര്‍ഷം പഴക്കമുള്ള മഞ്ഞുപാളികള്‍ കണ്ടെത്തി

അന്റാര്‍ട്ടിക്കയിലെ അലന്‍ ഹില്‍സില്‍ നിന്ന് ശാസ്ത്രജ്ഞര്‍ അതിശയിപ്പിക്കുന്ന ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ്. അലന്‍ ഹില്‍സ് മേഖലയില്‍ നിന്ന് 60 ലക്ഷം വര്‍ഷം പഴക്കമുള്ള മഞ്ഞുകട്ടകളാണ് അവര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഴക്കമേറിയ മഞ്ഞു കട്ടയാണിതെന്നാണ് വിസ്മയിപ്പിയ്ക്കുന്നത്. മനുഷ്യര്‍ ഭൂമിയില്‍ എത്തുന്നതിനും എത്രയോ കാലം മുമ്പുള്ള പുരാതന വായുവിന്റെ കുമിളകള്‍ ഈ മഞ്ഞുകട്ടകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നു എന്നതാണ് ഇതിനെ കൂടുതല്‍ വിസ്മയമാക്കുന്നത്. ഇത്രയും പഴക്കമുള്ള മഞ്ഞുകട്ടകള്‍ കണ്ടെത്തുക എന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞ ഒന്നാണ്. അന്റാര്‍ട്ടിക്കയിലെ അതിശൈത്യവും Read More…