എല്ലാത്തരം മദ്യങ്ങളും ഒരുപോലെയല്ല ആരോഗ്യത്തെ ബാധിക്കുന്നതെന്ന് 3,40,000-ത്തിലധികം ആളുകളെ പങ്കെടുപ്പിച്ച് പത്തു വർഷത്തോളമായി നടത്തിയ ഒരു പുതിയ പഠനം വ്യക്തമാക്കുന്നു. ആളുകൾ ഉപയോഗിക്കുന്ന മദ്യത്തിന്റെ തരം അനുസരിച്ച് മരണനിരക്കിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ഈ പഠനം ചൂണ്ടിക്കാണിക്കുന്നു. സീയൂ ലി, ബോഹാവോ താൻ, കാസാൻഡ്ര ഡെസ്ജാർഡിൻസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഈ പഠനം ‘ന്യൂട്രീഷൻ ജേണലിൽ’ (Nutrition Journal) ആണ് പ്രസിദ്ധീകരിച്ചത്. യുകെ ബയോബാങ്കിലെ (UK Biobank) 3,40,924 ആളുകളിൽ നിന്നുള്ള വിവരങ്ങളാണ് ഇതിനായി ഗവേഷകർ വിശകലനം Read More…

