മുംബൈ: സംഗീതപരിപാടിക്കിടെ അമിതമായ അളവിൽ മദ്യം ഉള്ളിൽച്ചെന്ന് യുവാവ് മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മുംബൈ വർളിയിലെ എൻ.എസ്.സി.ഐ. ഡോമിൽ ശനിയാഴ്ച രാത്രി നടന്ന സംഗീത പരിപാടിക്കിടെയാണ് ഈ ദരുരന്ത സംഭവം ഉണ്ടായത്. മാഹിം സ്വദേശിയായ വൃഷഭ് ഗാങ്ഗുർഡെ (28), ഇയാളുടെ പെൺസുഹൃത്ത് എന്നിവരെയാണ് അമിതമായി മദ്യം കഴിച്ച് അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയത്. പരിപാടിക്കിടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഇരുവരെയും ഉടൻ തന്നെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും വൃഷഭ് നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. Read More…
Tag: alcohol consumption
കൂടുതല്‍ സ്ത്രീകൾ മദ്യപിക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങള്‍
ഇന്ത്യയിലെ മദ്യപാനത്തെക്കുറിച്ച് പറയുമ്പോൾ, അത് പുരുഷന്മാർ ആസ്വദിക്കുന്ന ഒന്നായിട്ടാണ് പൊതുവെ പറയാറുള്ളത് – എന്നാൽ ആ ധാരണ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. 2019 നും 2021 നും ഇടയിൽ നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേ (NFHS-5) അനുസരിച്ച്, നിരവധി സംസ്ഥാനങ്ങൾ ആശ്ചര്യകരമായ ഒരു പ്രവണത കാണിക്കുന്നു: കൂടുതൽ സ്ത്രീകൾ മദ്യം കഴിക്കുന്നു. അരുണാചൽ, സിക്കിം, അസം എന്നിവയാണ് ഈ പ്രവണത കൂടുതല്‍ കാണിക്കുന്നത്. ഈ മാറ്റത്തിന് പിന്നിൽ ഗോത്ര-സാംസ്കാരിക പാരമ്പര്യങ്ങൾ, നഗര ശീലങ്ങൾ, സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന സ്വാതന്ത്ര്യം എന്നിവ Read More…
കുടിയന്‍മാര്‍ക്ക് അല്‍പ്പം സന്തോഷിക്കാം.. മദ്യത്തിന്റെ ദൂഷ്യവശങ്ങള്‍ കുറയ്ക്കാനുള്ള പ്രോട്ടീന്‍ ജെല്‍ കണ്ടെത്തി
മദ്യപാനത്തിന് സുരക്ഷിതമായ ഒരു അളവ് എന്നൊന്ന് ഇല്ല. അമിത മദ്യപാനം കരള്‍ രോഗത്തിലേക്ക് നയിച്ചേക്കാം. ഇതിന് പുറമേ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ട്രാക്ടിന്റെ നീര്‍ക്കെട്ടിലേക്കും അര്‍ബുദത്തിലേക്കും വരെ വഴിവെക്കും. ഈ രോഗത്തിന് പിടിയിലായി മരണപ്പെടുന്നവരുടെ എണ്ണവും കുറവല്ല. ഇപ്പോളിതാ മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ലഘുകരിക്കുന്ന പ്രോട്ടീന്‍ അധിഷ്ഠിത ജെല്‍ കണ്ടെത്തിയിരിക്കുകയാണ് ഇടിഎച്ച് സൂറിച്ചിലുള്ള ഒരു കൂട്ടം ഗവേഷകര്‍. രക്തപ്രാവാഹത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മദ്യത്തെ വളരെ വേഗം അസറ്റിക് ആസിഡായി മാറ്റാനായി സഹായിക്കുന്നതാണ് ജെല്‍. ഇത് എലികളില്‍വിജയകരമായി പരീക്ഷിച്ചതായി നേച്ചര്‍ നാനോടെക്‌നോളജി ജേണലില്‍ Read More…
വല്ലപ്പോഴും… സ്വല്‍പ്പം… മദ്യപിക്കാറുണ്ടോ ? പുതിയ പഠനങ്ങള്‍ പറയുന്നതു വായിക്കൂ
മിതമായ മദ്യപാനത്തിന് ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്ന് മുമ്പ് വിശ്വസിച്ചിരുന്നു. എന്നാല്‍ മിതമായ മദ്യപാനം പോലും നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമല്ലെന്ന് ഇപ്പോൾ നിരവധി പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ആരോഗ്യം മെച്ചപ്പെടുത്താൻ മദ്യം ഉപേക്ഷിക്കാനും വിദഗ്ധർ ഉപദേശിക്കുന്നു. മിതമായ മദ്യപാനത്തിന് ചില ആരോഗ്യ ഗുണങ്ങൾ ഉണ്ടാകുമെന്നും പഴയപഠനങ്ങൾ സൂചിപ്പിക്കുന്നു, പ്രത്യേകിച്ച് ഹൃദയത്തിന്. ഉദാഹരണത്തിന്, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നത്, മിതമായ മദ്യപാനം എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) വർദ്ധിപ്പിക്കുകയും നിങ്ങളുടെ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്തുകൊണ്ട് ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. Read More…




