Oddly News

75,000 രൂപയുടെ പന്തയം ജയിച്ചു, പക്ഷേ, ഒറ്റയടിക്ക് 2 കുപ്പി മദ്യം കുടിച്ച യുവാവിന് ദാരുണാന്ത്യം

ബാങ്കോക്ക്‌: വിസ്കി ചാലഞ്ചിന്റെ ഭാഗമായി രണ്ട്‌ കുപ്പി വിസ്‌കി കുടിച്ച തായ്‌ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ക്ക് ദാരുണാന്ത്യം. ഓണ്‍ലൈനില്‍ ‘ബാങ്ക്‌ ലെസ്‌റ്റര്‍’ എന്നറിയപ്പെടുന്ന താനാകാണ്‍ കാന്തി ആണ്‌ മരിച്ചത്‌. തായ്​വാനിലെ ഒരു പിറന്നാള്‍ ആഘോഷത്തിനിടെയാണ് സംഭവം. 30,000 തായ്‌ ബാത്ത്‌ (75,228 രൂപ) ആയിരുന്നു പന്തയത്തുക. ഇതിനും മുമ്പും ഹാന്‍ഡ്‌ സാനിറ്റൈസറും വസാബിയും കുടിക്കുന്നതുള്‍പ്പെടെയുള്ള പന്തയങ്ങള്‍ ഏറ്റെടുത്തിട്ടുള്ള ഇരുപത്തിയൊന്നുകാരന്‌ പക്ഷേ ഇക്കുറി കാര്യങ്ങള്‍ കൈവിട്ടുപോയി. ഡിസംബര്‍ 25ന് തായ്​വാനിലെ താ മയ് എന്ന ജില്ലയിലെ ചന്തബുരി എന്ന Read More…