അലാസ്കയിലെ ആങ്കറേജിലുള്ള ആകാശത്ത് പ്രത്യക്ഷപ്പെട്ട ജെല്ലിഫിഷിന് സമാനമായ പറക്കുന്ന വസ്തുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ജൂണിൽ പ്രദേശത്ത് തെളിഞ്ഞ മഴവില്ലിന്റെ ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ് സാറ ജെയ്ൻ ഓസ്ബോൺ എന്ന സ്ത്രീ ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. ഇതൊരു അജ്ഞാത പറക്കും വസ്തുവാണെന്ന് (UFO) ചിലർ അവകാശപ്പെടുമ്പോൾ, പ്രദേശത്ത് സർവ്വസാധാരണമായി കാണാറുള്ള ഒരുതരം പട്ടമാണിതെന്നാണ് മറ്റുചിലരുടെ വാദം. യു.എസ് സൈനിക കേന്ദ്രമായ ജോയിന്റ് ബേസ് എൽമൻഡോർഫ്-റിച്ച്മണ്ട് സ്ഥിതി ചെയ്യുന്ന ദിശയിലേക്കാണ് ഈ വസ്തു സഞ്ചരിച്ചിരുന്നത് Read More…

