Crime

‘മദ്യപിച്ചെത്തുമ്പോള്‍ എന്റെ ശരീരം വേണം; എന്റെ ഗര്‍ഭത്തിനുത്തരവാദി നിങ്ങളുടെ അച്ഛന്‍ ആണെന്ന് പറഞ്ഞപ്പോള്‍ മിണ്ടിയില്ലല്ലോ’…; രേഷ്മയുടെ കുറിപ്പ്

ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും കടുത്ത മാനസിക പീഡനം ഏൽക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തുന്ന ആലപ്പുഴയില്‍ ജീവനൊടുക്കിയ രേഷ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. തന്നെ മാനസികമായി ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതിന്റെയും ഭര്‍ത്താവില്‍ നിന്ന് സ്നേഹം ലഭിക്കാതെ പോയതിന്റെയും സങ്കടമാണ് ഏഴു പേജോളം നീണ്ട ആത്മഹത്യാക്കുറിപ്പില്‍ രേഷ്മ പറയുന്നത്. തന്റെ മരണത്തിന് അമ്മായിയച്ഛനും അമ്മായിയമ്മയും സുജിതയുമാണ് ഉത്തരവാദികളെന്ന് അവര്‍ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. തന്റെ ഗര്‍ഭത്തിനുത്തരവാദി ഭര്‍ത്താവിന്റെ അച്ഛന്‍ ആണെന്ന് അയാള്‍ അവകാശപ്പെട്ടപ്പോള്‍ ഭര്‍ത്താവ് എതിര്‍ത്തില്ലെന്നും രേഷ്മ എഴുതുന്നു. ഭര്‍ത്താവിനായി രേഷ്മ എഴുതിയ കുറിപ്പിങ്ങനെ…: Read More…

Crime

‘ലോക്കപ്പില്‍ വച്ച് തല്ലിച്ചതച്ചു; ചെവികള്‍ അടിച്ചുപൊട്ടിച്ചു’; മധുബാബുവിനെതിരെ പരാതിപ്രവാഹം

ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി അഭിഭാഷകന്‍ പ്രശാന്ത് കുറുപ്പ് . ലോക്കപ്പില്‍വച്ച് അതിക്രൂരമായി മര്‍ദിച്ചെന്നും തന്റെ രണ്ട് ചെവിയും അടിച്ചുപൊട്ടിച്ചെന്നും അഭിഭാഷകന്‍ ആരോപിക്കുന്നു. 2014ല്‍ വിവാഹമോചനക്കേസിലാണ് പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. തനിക്കെതിരായ 14 കേസുകളില്‍ 13 കേസുകളും വ്യാജമെന്ന് കണ്ടെത്തിയെന്നും പ്രശാന്ത് പറയുന്നു. പത്തനംതിട്ട സി.ഐ ആയിരിക്കുമ്പോഴായിരുന്നു മധുബാബുവിന്റെ അതിക്രമം. മധുബാബുവിനെതിരെ കൂടുതല്‍ ഗുരുതരമായ പരാതികള്‍ പുറത്തുവരുന്നുണ്ട്. മധുബാബു 22കള്ളക്കേസുകളില്‍ കുടുക്കി ജീവിതം തകര്‍ത്തെന്നും മര്‍ദിച്ചെന്നും പത്തനംതിട്ടയിലെ മുന്‍ ജ്വല്ലറി ഉടമ വിജയന്‍ ആചാരി. മധുബാബു Read More…