ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ അരങ്ങേറ്റ മത്സരത്തില്‍ ബംഗ്‌ളാദേശിനെ പിടിച്ചുകെട്ടിയെങ്കിലും ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ചത് അക്‌സര്‍ പട്ടേലിന് നഷ്ടമായ ഹാട്രിക്കായിരുന്നു. ഫെബ്രുവരി 20 വ്യാഴാഴ്ച ഫസ്റ്റ് സ്ലിപ്പില്‍ ഏറ്റവും എളുപ്പമുള്ള ഒരു ക്യാച്ച് നായകന്‍ രോഹിത്ശര്‍മ്മ കൈവിട്ടതോടെയാണ് സ്പിന്നര്‍ അക്സര്‍ പട്ടേലിന് തിരിച്ചടിയായത്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തില്‍ അക്സര്‍ പട്ടേല്‍ ഞെട്ടിപ്പിക്കുന്ന ആദ്യ സ്‌പെല്‍ എറിഞ്ഞു. തന്റെ ആദ്യ ഓവറില്‍ തന്നെ തന്‍സീദ് ഹസനെയും മുഷ്ഫിഖുര്‍ റഹീമിനെയും പുറത്താക്കിയ അക്‌സര്‍ അടുത്ത Read More…