ബംഗ്ലാദേശിനെതിരായ ഹാട്രിക് നേടാന്‍ പര്യാപ്തമായിരുന്ന ക്യാച്ച് കൈവിട്ടതിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തന്നെ അത്താഴത്തിന് കൊണ്ടുപോകുമെന്ന വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍. ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025ലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ പട്ടേല്‍ ഹാട്രികിന് തൊട്ടടുത്ത് നില്‍ക്കുമ്പോള്‍ രോഹിത് ആദ്യ സ്ലിപ്പില്‍ ക്യാച്ച് നഷ്ടപ്പെടുത്തി. നിര്‍ണായകമായ ക്യാച്ച് കൈവിട്ടുപോയതിന് ശേഷം, രോഹിത് ആവര്‍ത്തിച്ച് ഗ്രൗണ്ടില്‍ ആഞ്ഞടിച്ച് അങ്ങേയറ്റം നിരാശ പ്രകടിപ്പിച്ചു. കളി അവസാനിച്ചതിന് ശേഷം, തന്റെ തെറ്റ് പരിഹരിക്കാന്‍ അത്താഴം നല്‍കാമെന്നായിരുന്നു നായകന്റെ Read More…