മധ്യപ്രദേശിൽ നിന്നുള്ള ബിട്ടു തബാഹി എന്ന ഇരുപതുകാരൻ മലിനമായ അജ്നാർ നദി ഒറ്റയ്ക്ക് ശുചീകരിച്ച വാര്‍ത്ത സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സ്വന്തം പണം ഉപയോഗിച്ച് ശുചീകരണ സാമഗ്രികൾ വാങ്ങി, രണ്ടു മാസത്തെ കഠിനാധ്വാനം കൊണ്ടാണ് പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിറഞ്ഞ നദിയെ ബിട്ടു പൂർണ്ണമായും വൃത്തിയാക്കിയെടുത്തത്. നദിയുടെ മാറ്റം വ്യക്തമാക്കുന്ന വീഡിയോകൾ വൈറലായതോടെ, ബിട്ടുവിൻ്റെ ശ്രമങ്ങൾക്ക് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. എന്നാൽ, ഇതിനോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നഗരസഭകളുടെയും ഉത്തരവാദിത്തമില്ലായ്മയെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കും ഇത് വഴിവെച്ചു. ചെയ്യേണ്ട ജോലികൾ ഒരു Read More…

