രാജസ്ഥാനിലെ ലോകപ്രശസ്തമായ അജ്മീർ ഖ്വാജ ഗരീബ് നവാസ് ദർഗയിൽ സംശയാസ്പദമായി ബുർഖ ധരിച്ച് നടന്ന യുവാവിനെ ജീവനക്കാരും തീർത്ഥാടകരും ചേർന്ന് പിടികൂടി. ദർഗ വളപ്പിൽ വസ്ത്രം മാറി വന്ന് കറങ്ങിനടന്ന യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയാണ് ആളുകൾ ഇയാളെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തത്. മുഖത്തെ നിഖാബ് നീക്കി നോക്കിയപ്പോഴാണ് ബുർഖയ്ക്കുള്ളിൽ യുവാവാണെന്ന് ചുറ്റുമുള്ളവർ തിരിച്ചറിഞ്ഞത്. ഇയാളെ ആളുകൾ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ നേർച്ച പൂർത്തിയായതിനാലാണ് താൻ ബുർഖ Read More…
Tag: ajmer
ബൈക്കിൽ പറന്ന് തരംഗമായി മൂന്ന് മുത്തശ്ശിമാർ! സംഗതി മാസ്സാണ്, പക്ഷേ നിയമം മറക്കല്ലേ! – വീഡിയോ
രാജസ്ഥാനിൽ നിന്നുള്ള ഹൃദ്യവും എന്നാൽ അമ്പരപ്പിക്കുന്നതുമായ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുകയാണ്. ചിരിയും ഒപ്പം വലിയ ചർച്ചകളും ഒരുപോലെ ഈ വീഡിയോ ഉയർത്തുന്നുണ്ട്. അജ്മീറിന് സമീപം ചിത്രീകരിച്ചതെന്ന് കരുതുന്ന ഈ ദൃശ്യത്തിൽ, പ്രായമായ നാല് ഗ്രാമീണർ ഒരൊറ്റ മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുന്നതാണ് കാണുന്നത്. അതിശയിപ്പിക്കുന്ന കാര്യം, ഒരു വയോധികയാണ് വളരെ ആത്മവിശ്വാസത്തോടെ ഈ ബൈക്ക് ഓടിക്കുന്നത് എന്നതാണ്. പരമ്പരാഗത വേഷത്തിൽ ബൈക്കോടിച്ച് വയോധിക യാത്രക്കാരുടെ എണ്ണം മാത്രമല്ല, അവരുടെ വേഷവിധാനവുമാണ് ഈ Read More…
60 അടി ഉയരമുള്ള വാട്ടർ ടാങ്കിൽ കയറി തെരുവ് കാള, ക്രെയിനുമായി എത്തിയപ്പോള്‍ സംഭവിച്ചത് ! വീഡിയോ
അജ്മീർ (രാജസ്ഥാൻ): രാജസ്ഥാനിലെ അജ്മീറിൽ 60 അടി ഉയരമുള്ള ഒരു ജലസംഭരണിക്ക് മുകളിൽ ഒരു കാള കയറിയത് വിചിത്രമായ ഒരു സംഭവമാണ്. ക്രെയിൻ ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഈ കാളയെ രക്ഷിച്ചത്. ഉയരത്തിലുള്ള ടാങ്കിന് മുകളിൽ കാള നിൽക്കുന്ന വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്യുന്നുണ്ട്. ഒരു കറുത്ത കാള ജലസംഭരണിയുടെ പടിക്കെട്ടുകളിൽ നിൽക്കുന്നത് വീഡിയോയിൽ കാണാം. ടാങ്കിനു മുകളിലെ ഈ ഉയരത്തിൽ കാളയെ കണ്ടിട്ട് ആളുകൾ ഞെട്ടലോടെ നിൽക്കുന്നതും വീഡിയോയിലുണ്ട്. വൈകുന്നേരം Read More…
ഓടുന്ന ബൈക്കിൽ യുവതിയെ പെട്രോള്‍ ടാങ്കില്‍ തിരിച്ചിരുത്തി സിനിമാ സ്റ്റൈൽ പ്രണയം; വീഡിയോ
നടുറോഡില്‍, ഓടുന്ന ബൈക്കിൽ തനിക്കഭിമുഖമായി യുവതി പെട്രോള്‍ ടാങ്കില്‍ തിരിച്ചിരുത്തി സിനിമാ സ്റ്റൈലിൽ പ്രണയിക്കുന്ന യുവദമ്പതികളുടെ ദൃശ്യങ്ങൾ വാർത്തകളിൽ ഇടം നേടി . അപകടകരമായ സാഹസികതയോടെ ബൈക്കിൽ ഇരുവരും പ്രണയിക്കുന്നതിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാരൻ മൊബൈലിൽ പകർത്തിയിരുന്നു. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വീഡിയോയിൽ, യുവതി ബൈക്കിന്റെ ടാങ്കിൽ ഇരുന്ന്, ബൈക്ക് അതിവേഗത്തിൽ ഓടിക്കുന്ന പങ്കാളിയെ മുറുകെ കെട്ടിപ്പിടിച്ചിരിക്കുന്നത് കാണാം. വീഡിയോ ശ്രദ്ധയിൽപ്പെട്ട അജ്മീർ പോലീസ് സംഭവത്തിൽ കേസെടുക്കുകയും, ദൃശ്യങ്ങളുടെ സഹായത്തോടെ ദമ്പതികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങുകയും Read More…
ബലാത്സംഗം ചെയ്തത് നൂറോളം സ്കൂള്‍ വിദ്യാര്‍ഥിനികളെ, സിനിമയ്ക്കുവരെ വിഷയമായ അജ്മീര്‍ ലൈംഗികാതിക്രമ കേസ്
മൂന്നു പതിറ്റാണ്ടു മുമ്പ് നൂറോളം സ്കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണംചെയ്ത രാജ്യം ഞെട്ടിച്ച അജ്മീര്‍ ലൈംഗികാരോപണക്കേസ് വീണ്ടു വാര്‍ത്തകളില്‍. രാജസ്ഥാനിലെ പോക്സോ കോടതി പ്രതികളായ ആറുപേര്‍ക്കു കൂടി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സമൂഹത്തില്‍ വന്‍ സ്വാധീനമുള്ള പ്രതികള്‍ നിരവധി സ്കൂള്‍ വിദ്യാര്‍ഥിനികളെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോകളും ഇവര്‍ ചിത്രീകരിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയു ചെയ്തു. പിന്നീട് ഈ വീഡിയോയും ഫോട്ടോകളും ഉപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തുകയായിരുന്നു. 1992 ല്‍ നടന്ന അജ്മീര്‍ കൂട്ടബലാത്സംഗ കേസ് Read More…





