Sports

ടി20 ലോകകപ്പ് സഞ്ജുവിന് വീണ്ടും നിരാശയാകുമോ? രാഹുലിനെയും പന്തിനെയും തിരഞ്ഞെടുക്കുമെന്ന് സൂചന

2022 ടി20 ലോകകപ്പ് ടീമില്‍ നിന്നും 2023 ഏകദിന ലോകകപ്പ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം, സഞ്ജു സാംസണ്‍ മറ്റൊരു അവഗണിക്കലിന് കൂടി ഇരയാകുമോ? 2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഞായറാഴ്ച തെരഞ്ഞെടുക്കാനിരിക്കെ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ടര്‍മാര്‍ സഞ്ജുവിനെ തഴയുമോ എന്ന് മലയാളികള്‍ക്കൊപ്പം രാജസ്ഥാന്‍ ആരാധകരും ഉറ്റുനോക്കുകയാണ്. നിലവില്‍ സ്‌പെയിനിലുള്ള ചീഫ് സെലക്ടര്‍ ഇന്ത്യന്‍ നായകനെ കാണാന്‍ ഡല്‍ഹിയില്‍ എത്തുന്നുണ്ട്. ടീമിലെ വിക്കറ്റ് കീപ്പിംഗ് റോളിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍. ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, Read More…

Sports

16 വര്‍ഷത്തിനിടെ ആദ്യമായി കങ്കാരുക്കള്‍ക്കെതിരേ ഒരു റെക്കോഡ് ; നാട്ടില്‍ ഓസീസിനെതിരേ അഞ്ചുവിക്കറ്റ് നേട്ടം ഈ താരത്തിന് മാത്രം

ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയ മുഹമ്മദ് ഷമി തന്റെ കരിയറിലെ തന്നെ ഏറ്റവും മാരകമായ ബൗളിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ പിറന്നത് 16 വര്‍ഷത്തിന് ശേഷം ഒരു റെക്കോഡ്. വെള്ളിയാഴ്ച മൊഹാലിയില്‍ വെറ്ററന്‍ ഇന്ത്യന്‍ പേസര്‍ നടത്തിയ അഞ്ച് വിക്കറ്റ് പ്രകടനം നിര്‍ണ്ണായകമായി. പരമ്പര ഓപ്പണറില്‍ 5/51 എന്ന സ്പെല്ലോടെ ഷമി ഏകദിന ക്രിക്കറ്റിലെ തന്റെ കരിയറിലെ ഏറ്റവും മികച്ച കണക്കുകള്‍ രേഖപ്പെടുത്തി. മിച്ചല്‍ മാര്‍ഷിനെ പുറത്താക്കിക്കൊണ്ട് തുടങ്ങിയ ഷമി സ്റ്റീവന്‍ സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു Read More…

Sports

8 വര്‍ഷത്തിന് ശേഷം ഈ ഓള്‍റൗണ്ടര്‍ വീണ്ടും ലോകകപ്പ് ടീമില്‍; ഇത്തവണയെങ്കിലും കളിക്കാന്‍ അവസരം കിട്ടുമോ?

ഇത് മൂന്നാം തവണയാണ് രോഹിത് ശര്‍മ്മ ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുന്നത്. എന്നാല്‍ ഒരു ഐസിസി കിരീടം പോലും അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ നേടിയിട്ടില്ല. മിക്കവാറും ഇന്ത്യയില്‍ അടുത്തമാസം നടക്കാനിരിക്കുന്ന ലോകകപ്പ് അദ്ദേഹത്തിന്റെ അവസാന ആഗോള ടൂര്‍ണമെന്റായിരിക്കും. 2019 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന എട്ടു കളിക്കാരാണ് ഈ വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത്. മുന്‍ ടീമിലെ എംഎസ് ധോണിയും അമ്പാട്ടി റായിഡുവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അന്ന് ടീമില്‍ ഉണ്ടായിരുന്ന അഞ്ചു കളിക്കാര്‍ക്കാകട്ടെ Read More…