Oddly News

‘എന്നാ ഞാന്‍ ഒരു സത്യം പറയട്ടെ, എനിക്കൊന്നും ഓർമ്മയില്ല !” വിമാന സീറ്റിൽ ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച 67 കാരന്റെ വെളിപ്പെടുത്തൽ!

വിമാനയാത്രയ്ക്കിടെയുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് സീറ്റിൽ ടേപ്പ് ഉപയോഗിച്ച് കെട്ടിയിടപ്പെട്ടയാൾ സംഭവത്തെക്കുറിച്ച് തനിക്കൊന്നും ഓർമ്മയില്ലെന്ന് വെളിപ്പെടുത്തി. സെപ്റ്റംബർ 3-ന് ഡാളസിൽ നിന്ന് നെവാർക്കിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്ത 67-കാരനായ ലെയ്ൻ ആർതർ ലൻഡീനാണ് വിമാനത്തിൽ അക്രമം കാണിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ലൻഡീൻ വലിയ രീതിയിൽ പ്രശ്നമുണ്ടാക്കിയതിനെത്തുടർന്ന് വിമാനം ബാൾട്ടിമോർ/വാഷിംഗ്ടൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അടിയന്തരമായി തിരിച്ചുവിടുകയായിരുന്നു. വിമാനം ലാൻഡ് ചെയ്തപ്പോൾ ഇയാളെ സീറ്റിൽ ഡക്ട് ടേപ്പും സിപ്പ് ടൈകളും ഉപയോഗിച്ച് കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ് Read More…