വീട്ടിലിരിക്കാന്‍ വയ്യാത്ത വിധം കടുത്തചൂടാണ്. പണ്ട് സമ്പന്നന്റെ വീട്ടിലെ ആഢംബരമായിരുന്ന എ.സി. ഇന്ന് സാധാരണക്കാരന്റെ വീട്ടിലും പതിവുകാഴ്ചയാണ്. സാമ്പത്തിക ലാഭം കണക്കിലെടുത്ത് എയര്‍ കൂളറുകളെ ആശ്രയിക്കുന്നവരും കുറവല്ല. ചൂടിനെ പ്രതിരോധിക്കാനായി ടവര്‍ ഫാനുകളും കൂളറുകളും എസികളും ഉപയോഗിക്കാം. ഒരോന്നിനും പ്രത്യേക ഗുണങ്ങളുണ്ട്, ചില പോരായ്മകളും. ഉപയോഗിക്കുന്നതിന് മുമ്പ് അത് കൃത്യമായി മനസ്സിലാക്കണം. ചൂടുള്ള അന്തരീക്ഷ വായു വലിച്ചെടുത്ത് നനഞ്ഞ ഫില്‍ട്ടറുകളിലൂടെയും പാഡുകളിലൂടെയും കടത്തിവിട്ടാണ് എയര്‍ കൂളറുകള്‍ പ്രവര്‍ത്തിക്കുന്നത്. വെള്ളം ബാഷ്പീകരിക്കുന്നതിന് അനുസരിച്ച് വെള്ളം തണുക്കും. കൂളറുകള്‍ക്കുള്ളിലെ ഫാന്‍ Read More…