ഒരു ഐഎഎസ് ഓഫീസര്‍ ആകുക എന്നത് ഇന്ത്യയിലെ മദ്ധ്യവര്‍ത്തി സമൂഹത്തില്‍ പെടുന്ന ഏതൊരു യുവാക്കളുടേയും ആത്യന്തികമായ സ്വപ്നമാണ്. അത് നിരന്തരമായ അര്‍പ്പണബോധത്തോടും അചഞ്ചലമായ സ്ഥിരോത്സാഹത്തോടും കൂടി പിന്തുടരേണ്ട ഒരു കാര്യവുമാണ്. എണ്ണിയാലൊടുങ്ങാത്ത അഭിലാഷങ്ങള്‍ക്കിടയില്‍, കഠിനാദ്ധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രചോദനാത്മകമായ അനേകം കഥകളുണ്ട്. അതിലൊന്നാണ് നിരവധി തിരിച്ചടികള്‍ നേരിട്ടിട്ടും നിരാശപ്പെടാതെ ഇന്ത്യയിലെ ഏറ്റവും വലിയ മത്സരപ്പരീക്ഷ പൊരുതി നേടിയ ഐഎഎസ് ഓഫീസര്‍ വിജയ് വര്‍ദ്ധന്റെ കഥ. യുപിഎസ്സി പരീക്ഷ എഐആര്‍ 104 നേടുന്നതിന് മുമ്പ് 35 വ്യത്യസ്ത ടെസ്റ്റുകളിലാണ് വര്‍ധന്‍ Read More…