Oddly News

എടാ കുട്ടി മീശക്കാരാ…. ജനിച്ചപ്പോൾത്തന്നെ കട്ടിമീശയും താടിയും! കൗതുകത്തോടെ ശാസ്ത്രലോകം, ഇത് AI പണിയോ?

കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ശരീരത്തിൽ വൻതോതിൽ രോമങ്ങൾ കാണപ്പെടുന്നത് സാധാരണമാണ്. മൃദുവായ ഈ രോമങ്ങൾ കാലക്രമേണ പൊഴിഞ്ഞുപോകുകയാണ് പതിവ്. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായി കട്ടി മീശയോടെ ജനിച്ച ഒരു കുഞ്ഞാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ശ്രദ്ധ നേടുന്നത്. ദക്ഷിണമേരിക്കൻ രാജ്യമായ ഇക്വഡോറിലാണ് ഈ കൗതുകകരമായ സംഭവം നടന്നിരിക്കുന്നത്. മീശയ്ക്ക് പുറമേ ചുണ്ടിന് താഴെ ‘ഗോട്ടി’ സ്റ്റൈലിലുള്ള താടിയും ഈ കുഞ്ഞിനുണ്ട്. കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ചിരിയോടെയും തമാശയോടെയും അത്ഭുതത്തോടെയുമാണ് ആളുകൾ ഇതിനോട് പ്രതികരിക്കുന്നത്. ‘ഇത്രയും കട്ടിയുള്ള മീശയോടെ Read More…

Featured Oddly News

എ.ഐ.യും ‘തേക്കാന്‍’ തുടങ്ങി ! സകലതും വിറ്റ് കാമുകിയെതേടി 49-കാരന്റെ 1900 കിലോമീറ്റർ യാത്ര! കണ്ടത് എ.ഐ രൂപത്തെ!

താൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ച കാമുകി നിർമ്മിതബുദ്ധി (AI) വഴി സൃഷ്ടിക്കപ്പെട്ട ഒരു കഥാപാത്രമാണെന്നറിയാതെ, തന്റെ സമ്പാദ്യം മുഴുവൻ വിറ്റ് 1,200 മൈലിലധികം (1931 കി.മീ) യാത്ര ചെയ്ത 49-കാരനായ ബ്രസീലിയൻ സ്വദേശി വഞ്ചിക്കപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ബ്രസീലിലെ മാരൻഹാവോ സംസ്ഥാനത്തിലെ കെട്ടിട നിർമ്മാണ തൊഴിലാളിയായ എഡിമാർ മാർട്ടിൻസ് ആണ് ഈ ഇര . 2020-ൽ സോഷ്യൽ മീഡിയയിലാണ് ജെസിക്ക ഒലിവേര അഥവാ ജെസിക്ക ഫസെൻഡെയ്‌റ എന്ന പേരുള്ള ഒരു സ്ത്രീയുടെ പ്രൊഫൈൽ Read More…

Sports

ഹർമൻപ്രീത് കൗറിന്റെ ‘അവിശ്വസനീയ ക്യാച്ച്’! കായികലോകത്തെ ഞെട്ടിച്ച ആ വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്?

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ ഒരു താരം ഓടിയെത്തി മറഞ്ഞുമറിഞ്ഞ് (somersault) അവിശ്വസനീയമായ ഒരു ക്യാച്ച് എടുക്കുന്ന വീഡിയോ വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമായിരുന്നു. ഹർമൻപ്രീത് കൗറിന്റെ ക്യാച്ച് എന്ന പേരിലാണ് പലരും ഇത് പങ്കുവെച്ചത്. എന്നാൽ ഇത് വ്യാജമായി എഐ (AI) ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ ആണ്. ഭൂരിഭാഗം ആളുകളും തമാശയ്ക്കാണ് ഇത് പങ്കുവെച്ചതെങ്കിലും, ഇത്തരം വീഡിയോകൾ കാര്യങ്ങൾ കൃത്യമായി അറിയാത്ത ആരാധകരെ തെറ്റിദ്ധരിപ്പിക്കാൻ ഇടയാക്കും. അടുത്ത കാലത്തായി വലിയ ആശങ്കയുയർത്തുന്ന ഒന്നായി Read More…

Oddly News

പൂച്ച കടന്നുപോയി, തൊട്ടുപിന്നാലെ യുവതി നിലത്ത് വീണു; വിചിത്ര വീഡിയോയ്ക്ക് പിന്നിൽ പ്രേതോപദ്രവമോ എഐയോ?

ഈജിപ്തിൽ നിന്നുള്ളതെന്ന് കരുതപ്പെടുന്ന ഒരു സിസിടിവി ദൃശ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. ഒരു സ്ത്രീയും പൂച്ചയും പേരിടാനാകാത്ത അദൃശ്യ ശക്തിയും തമ്മിലുള്ള വിചിത്രമായ ഒരു രംഗമാണ് കണ്ടുനിൽക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കുന്നത്. വീടിനകത്തെ ഗോവണിപ്പടിയിലൂടെ ഒരു സ്ത്രീ താഴേക്ക് ഇറങ്ങി വരുന്നതാണ് ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. തുടക്കത്തിൽ സാധാരണയായി തോന്നുമെങ്കിലും, ഗോവണി കയറിവരുന്ന ഒരു പൂച്ചയെ നോക്കി സ്ത്രീ പകുതി വഴിയിൽ നിൽക്കുന്നതോടെ കാര്യങ്ങൾ മാറിമറിയുന്നു. പൂച്ച സ്ത്രീയെ കടന്നുപോയ ഉടൻ തന്നെ അവർ പെട്ടെന്ന് നിലത്തേക്ക് വീഴുന്നു. Read More…