ആദ്യനോട്ടത്തില്‍ ഉണ്ണി മുകുന്ദന്റെ വയലന്‍സ് ത്രില്ലര്‍ ‘മാര്‍ക്കോ’ സിനിമയുടെ പോസ്റ്ററാണെന്ന് തോന്നും. എന്നാല്‍ ഒന്നുകൂടി സൂക്ഷിച്ച് നോക്കുമ്പോഴാണ് മനസിലാകുന്നത് ഇത് മാര്‍ക്കോ അല്ല, ‘മാറിക്കോ’ എന്ന് ആണെന്ന്. സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയാണ് സിനിമ തകര്‍ത്തോടുന്നതിനിയില്‍ ഈ വെറൈറ്റി പരസ്യവുമായി രംഗത്ത് എത്തിയത്. കോണ്ടമില്ലെങ്കില്‍ മാറിക്കോ ! സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളിൽ നിന്നും മാറി ചിന്തിക്കൂ..! ലൈംഗികരോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കോണ്ടം ഉപയോഗിക്കുക. എന്നാണ് ഈ പരസ്യം. ഇതിനു താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്. ഇതാണ് പരസ്യം, Read More…