Featured Spotlight

VD സതീശനെതിരെ അസാധാരണ പടയൊരുക്കം; AICCയെ അതൃപ്തി അറിയിക്കാന്‍ അടൂര്‍ പ്രകാശ്, സർക്കാരിനെതിരെ സ്വന്തം കൺവീനർ!

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. മുന്നണിയിൽ കൂടിയാലോചനകൾ നടത്താതെയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് ആരോപിച്ച് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് കെ.പി.സി.സി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ച് രംഗത്തെത്തി. ഈ അതൃപ്തി എ.ഐ.സി.സിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷപദവി മുസ്‌ലിം ലീഗിന് നൽകിയതിന് പിന്നാലെയാണ് പാർട്ടിയിലെ ഗ്രൂപ്പ് പോര് പരസ്യമായത്. കാബിനറ്റ് പദവികളിലേക്കുള്ള പുതിയ നിയമനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ താൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് അടൂർ പ്രകാശ് കുറ്റപ്പെടുത്തി. കഴിഞ്ഞ നാലുമാസമായി യു.ഡി.എഫ് യോഗം ചേർന്നിട്ടില്ലെന്നും Read More…

Spotlight

‘നിര്‍ത്താനല്ല, കസേര പറഞ്ഞതാണെന്ന്’, സോണിയ വിലക്കിയിട്ടും വന്ദേമാതരം പൂർണമായി ആലപിച്ചു; എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ – വീഡിയോ

ന്യൂഡൽഹി∙ സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് നാടകീയമായ സംഭവങ്ങൾ അരങ്ങേറി. കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. മല്ലികാർജുൻ ഖർഗെയും സോണിയ ഗാന്ധിയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തടയാൻ ശ്രമിച്ചിട്ടും വന്ദേമാതര ആലാപനം തുടരുകയായിരുന്നു. സോണിയയും ഖർഗെയും തങ്ങളുടെ അനിഷ്ടം പ്രകടിപ്പിക്കുന്നതും ആലാപനം വിലക്കാൻ ശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് വന്ദേമാതരം ആലാപനം പൂർത്തിയായ ശേഷമാണ് ഖർഗെ ദേശീയ പതാക ഉയർത്തിയത്. എന്നാൽ ഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് Read More…