നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിഷമങ്ങളും ദേവിയോട് പറയാം, ഒട്ടും വൈകാതെ മറുപടി ലഭിക്കും. എഐ ദേവതയുമായി എത്തിയിരിക്കുകയാണ് മലേഷ്യയിലെ ഒരു ക്ഷേത്രം. ഭക്തർക്ക് നേരിട്ട് സംസാരിക്കാനും ആശങ്കകൾ പങ്കുവെയ്ക്കാനും ചോദ്യങ്ങൾ ചോദിക്കാനും സാധിക്കുന്ന തരത്തിലാണ് ദേവതയുടെ എഐ രൂപം നിർമിച്ചിരിക്കുന്നത്. മലേഷ്യയിലെ ജോഹോറിലെ ടിയാൻഹോ ക്ഷേത്രത്തിലാണ് ഈ ന്യൂജെന്‍ ദൈവം. ചൈനീസ് ദേവതയായ മാസുവിന്റെ എഐ രൂപമാണ് ക്ഷേത്രത്തിൽ തയ്യാറാക്കിയിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് ദൈവത്തിന്റെ എഐ രൂപം ഉണ്ടാക്കുന്നതെന്നാണ് ക്ഷേത്രത്തിന്റെ അവകാശവാദം. മലേഷ്യൻ ടെക്നോളജി കമ്പനിയായ ഐമാസിൻ Read More…