Featured Good News

അമ്പരപ്പിച്ച് അമ്മൂമ്മയുടെ ലഡാക്ക് യാത്ര; ലോകത്തിലെ ഏറ്റവും ഉയർന്ന പാത കീഴടക്കി 80-കാരി- വീഡിയോ

യാത്ര ചെയ്യുന്നതിനോ പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതിനോ ആളുകൾ പലപ്പോഴും തങ്ങളുടെ പ്രായത്തെ ഒരു കാരണമായി പറയാറുണ്ട്. എന്നാൽ പ്രായം വെറുമൊരു നമ്പർ മാത്രമാണെന്നും, സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്നതിൽ നിന്നും ഒരു യാത്രികയെയും തടയാൻ പ്രായത്തിന് കഴിയില്ലെന്നും തെളിയിച്ചിരിക്കുകയാണ് എൺപതുകാരിയായ ഒരു അമ്മൂമ്മ. പ്രായക്കൂടുതൽ കാരണം പലരും ദീർഘയാത്രകൾക്കോ കഠിനമായ യാത്രകൾക്കോ മടിക്കുമ്പോൾ, 19,024 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, ലോകത്തിലെ ഏറ്റവും ഉയരമുള്ള വാഹനസഞ്ചാര യോഗ്യമായ പാതയായ ലഡാക്കിലെ ഉമ്ലിങ് ലാ പാസ്സിൽ എത്തിച്ചേർന്നാണ് ഈ വയോധിക Read More…

Featured Good News

പഠനത്തിന് പ്രായമില്ല! 32 ഡിഗ്രികൾ സ്വന്തമാക്കിയിട്ടും 75-ാം വയസ്സിൽ വീണ്ടും പരീക്ഷാ ഹാളിലേക്ക്; ഇത് മിൽക്കി റാം!

ഹാമിർപൂർ (ഹിമാചൽ പ്രദേശ്): “പഠിക്കാനുള്ള ആഗ്രഹം മനസ്സിലുണ്ടെങ്കിൽ പ്രായം ഒരിക്കലും ഒരു തടസ്സമല്ല,” എന്ന് തെളിയിക്കുകയാണ് 75-കാരനായ മിൽഖി റാം. 32 അക്കാദമിക് ബിരുദങ്ങൾ സ്വന്തമാക്കിയ ഇദ്ദേഹം, മറ്റൊരു ബിരുദം കൂടി നേടാനായി കഴിഞ്ഞ ദിവസവും പരീക്ഷ എഴുതി വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിലെ ഗാന്ദർ സ്വദേശിയായ മിൽഖി റാം, ജൂൺ 30-ന് ഹാമിർപൂരിലെ ഇഗ്നോയുടെ (IGNOU) പഠനകേന്ദ്രത്തിൽ വെച്ചാണ് സംസ്‌കൃതം പരീക്ഷ എഴുതിയത്. ഭൂരിഭാഗം ആളുകളും വിശ്രമജീവിതം നയിക്കുന്ന പ്രായത്തിൽ പരീക്ഷാ Read More…

Featured Good News

“ആരെ പേടിക്കാൻ?!” 18,000 അടി ഉയരത്തിൽ നിന്ന് സ്കൈഡൈവിംഗ് നടത്തി ഇന്ത്യൻ മുത്തശ്ശൻ; സോഷ്യൽ മീഡിയയിൽ തരംഗം

ഓസ്‌ട്രേലിയയിൽ വെച്ച് 18,000 അടി ഉയരത്തിൽ നിന്ന് സ്കൈഡൈവിംഗ് നടത്തുന്ന ഇന്ത്യൻ മുത്തശ്ശന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രായത്തെ വെല്ലുന്ന ഈ വയോധികന്റെ ധൈര്യത്തെയും ആവേശത്തെയും നെറ്റിസൺസ് ഒന്നടങ്കം അഭിനന്ദിക്കുകയാണ്. അങ്കിത് എന്ന യുവാവാണ് തന്റെ മുത്തശ്ശന്റെ ഈ സാഹസിക വീഡിയോ പങ്കുവെച്ചത്. മുത്തശ്ശന്റെ ആദ്യത്തെ സ്കൈഡൈവിംഗ് അല്ല ഇതെന്നും മുൻപ് അദ്ദേഹം 15,000 അടി ഉയരത്തിൽ നിന്ന് ചാടിയിട്ടുണ്ടെന്നും അങ്കിത് വെളിപ്പെടുത്തി. എന്നാൽ ഇത്തവണ ഓസ്‌ട്രേലിയയിൽ വെച്ച് 18,000 അടി ഉയരത്തിൽ നിന്ന് ചാടി Read More…

Featured Fitness

മകനെ വെല്ലുന്ന ഫിറ്റ്‌നസ്സ്; 71-ാം വയസ്സിലും കഠിന വർക്കൗട്ടുമായി ഹൃത്വിക് റോഷന്റെ അമ്മ; തരംഗമായി പിങ്കി റോഷൻ!

പ്രായക്കൂടുതൽ വ്യായാമത്തിന് ഒരു തടസ്സമാണെന്ന് കരുതുന്നവർക്ക് മുന്നിൽ ഒരു മാതൃകയാവുകയാണ് പിങ്കി റോഷൻ. ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ അമ്മയായ എഴുപത്തിയൊന്നുകാരി , ആരോഗ്യത്തോടും കരുത്തോടുമുള്ള തന്റെ താല്പര്യം കൊണ്ട് സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ആളുകൾക്കാണ് പ്രചോദനമേകുന്നത്. ഹൃത്വിക് റോഷന്റെ മികച്ച ശരീരസൗന്ദര്യമായാലും, സംവിധായകൻ രാകേഷ് റോഷൻ ഇപ്പോഴും നിലനിർത്തുന്ന ആരോഗ്യമായാലും, റോഷൻ കുടുംബം എപ്പോഴും ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നൽകുന്നവരാണ്. ഇപ്പോൾ അവരെപ്പോലെ തന്നെ താനും ജിമ്മിൽ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് പിങ്കി റോഷൻ. തന്റെ Read More…