ശരീരത്തെ ശുചിയായി വയ്ക്കുക എന്നതിലുപരി കുളിക്ക് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട്. കുളി ക്ഷീണം ഇല്ലാതാക്കി, ശരീരത്തിനും മനസിനും ഉണര്‍വ് നല്‍കുന്നു. അലര്‍ജികളേയും അണുബാധകളെയും പ്രതിരോധിക്കുന്നതിനോടൊപ്പം വിശപ്പിനെ ഉത്തേജിപ്പിക്കാനും കുളിക്കുന്നതിലൂടെ സാധിക്കുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. എണ്ണ തേച്ചുകുളി പതിവായിരുന്നെങ്കിലും, കുളി കഴിഞ്ഞൊരു എണ്ണ തേപ്പ് പതിവേ ആയിരുന്നില്ല. മാത്രമല്ല, കുളി കഴിഞ്ഞു എണ്ണ തേയ്ക്കരുത് എന്നു പറയുകയും ചെയ്യും. പണ്ടുള്ളവര്‍ ഇങ്ങനെ പറയാന്‍ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ശരീരത്തില്‍ ധാരാളം വിയര്‍പ്പ് ഗ്രന്ഥികളുണ്ട്. ജോലികള്‍ ചെയ്യുമ്പോഴും, പെട്ടെന്ന് വികാരങ്ങള്‍ക്ക് Read More…