Sports

അഫ്ഗാന്‍ പരമ്പരയില്‍ രണ്ടുപ്രമുഖരും ഇല്ല ; ഇഷാന് കിട്ടിയ പണി ദുബായിലെ പാര്‍ട്ടി ; ശ്രേയസിന് വിനയായത് ഫോമില്ലായ്മ

അഫ്ഗാനിസ്ഥാനെതിരേയുള്ള ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും പരിഗണിക്കാതിരുന്നത് അച്ചടക്ക നടപടികളുടെ ഭാഗമെന്ന് ഊഹാപോഹങ്ങള്‍. അഫ്ഗാനിസ്ഥാനെതിരേയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം ജനുവരി 11 വ്യാഴാഴ്ചയാണ്. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ഇല്ലാത്തത് ഏറെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ലോകകപ്പിന് പിന്നാലെ ഡിസംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ ശ്രേയസ് അയ്യര്‍ ടീമില്‍ മടങ്ങിയെത്തിയിരുന്നു. ഇഷാന്‍കിഷന്‍ കൂറേ നാളായി ടി20 ടീമിലെ പതിവുകാരനാണ്. എന്നാല്‍ 2024 ലെ ടി 20 ലോകകപ്പിന് മുന്നോടിയായുള്ള Read More…

Sports

അഫ്ഗാനിസ്ഥാനിന്റെ പടയോട്ടത്തിന് പിന്നിലെ ഈ പാതിമലയാളിയെ അറിയാമോ?

ശ്രീലങ്കയ്‌ക്കെതിരേയുള്ള വിജയം അഫ്ഗാനിസ്ഥാന് നല്‍കുന്ന പ്രതീക്ഷ ചില്ലറയല്ല. ഇതുവരെ അവര്‍ കളിച്ച ലോകകപ്പുകളില്‍ ഏറ്റവും മികച്ച പടയോട്ടമാണ് അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ മൂന്ന് വിജയം നേടിയ അവര്‍ സെമിയിലേക്ക് ഉറ്റു നോക്കുകയാണ്. അതേസമയം അഫ്ഗാനിസ്ഥാന്റെ ഈ വിജയങ്ങള്‍ക്ക് പിന്നില്‍ കോച്ചിംഗ് സ്റ്റാഫുകള്‍ക്കൊപ്പം ഒരു ഇന്ത്യാക്കാരന്റെയൂം കയ്യുണ്ട്. മൂന്‍ ഇന്ത്യന്‍ നായകനും ഓള്‍റൗണ്ടറുമായിരുന്ന അജയ് ജഡേജ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ ഉപദേശകനാണ്. ജഡേജ പാതി മലയാളയാണ്. അമ്മ ആലപ്പുഴക്കാരിയാണ്. പിതാവ് രാജകുടുംബാംഗവും മൂന്നു തവണ എം.പി.യുമായിരുന്ന ദൗലത് സിംഗ്ജി Read More…

Sports

ലോകചാംപ്യന് മേല്‍ അഫ്ഗാനിസ്ഥാന്‍ ചരിത്രം കുറിച്ചു ; ജീവന്‍വെച്ചത് മറ്റ് ലോകചാംപ്യന്മാര്‍ക്ക്

അട്ടിമറികള്‍ പുതിയ കാര്യമല്ലാത്ത ലോകകപ്പില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്‌ളണ്ടിനെ തകര്‍ത്ത് ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാന്‍ ചരിത്രവിജയം കുറിച്ചപ്പോള്‍ ജീവന്‍ വീണത് മറ്റൊരു മുന്‍ ചാംപ്യന്മാരായ ഓസ്‌ട്രേലിയയ്ക്കും ശ്രീലങ്കയ്ക്കും. ഇന്നലെ നടന്ന മത്സരത്തില്‍ 69 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ തറവാട്ടില്‍ കയറി അടിച്ചത്. റഹ്മാനുള്ള ഗുര്‍ബാസിന്റെയും ഇക്രാന്റെയും ബാറ്റിംഗ് മികവും റഷീദ്ഖാന്റെയും മുജീബുര്‍ റഹ്മാന്റെയും ബൗളിംഗും പിന്നെ തകര്‍പ്പന്‍ ഫീല്‍ഡിംഗും കൂടിയായപ്പോള്‍ ഇംഗ്‌ളണ്ട് വീണുപോയി. 57 പന്തുകളില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറും പറത്തിയ ഗുര്‍ബാസ് 87 റണ്‍സ് Read More…