Sports

അത് പെനാല്‍റ്റിയല്ല, സ്വന്തം ടീമിന് വിധിച്ച പെനാല്‍റ്റി നിഷേധിച്ച് ക്രിസ്ത്യാനോ; കളത്തിലെ മാന്യതയ്ക്ക് സൂപ്പര്‍താരത്തിന് കയ്യടി

എങ്ങിനെയെങ്കിലും എതിര്‍ടീമിന്റെ വലയില്‍ പന്തെത്തിക്കാന്‍ എതിര്‍ടീമിന്റെ പെനാല്‍റ്റി ബോക്‌സില്‍ നല്ല നടന്മാരാകുന്ന അനേകം കളിക്കാരുണ്ട്. എന്നാല്‍ ഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ കഴിഞ്ഞ മത്സരത്തില്‍ കാട്ടിയതരം കാര്യങ്ങള്‍ കളിയില്‍ അത്ര പതിവുള്ളതല്ല. തിങ്കളാഴ്ച, സൗദി അറേബ്യ ക്ലബ് അല്‍-നാസറും ഇറാന്റെ പെര്‍സെപോളിസും തമ്മിലുള്ള എഎഫ്സി ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ, പെര്‍സെപോളിസിനെതിരെ സ്വന്തം ടീമിന് അനുവദിച്ച പെനാല്‍റ്റി ക്രിസ്ത്യാനോ റൊണാള്‍ഡോ വേണ്ടെന്നു വെച്ചു. ഇത് ഒരു ഫൗളാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും പെനാല്‍റ്റി വിധിച്ച തീരുമാനം തിരിച്ചെടുക്കാനും താരം കളത്തില്‍ Read More…