Oddly News

ചരമവാർത്തയുടെ മോഡല്‍, “ആദരാഞ്ജലികൾ” നൽകി ഓഫർ പരസ്യം! ഫ്ലിപ്കാർട്ടിന്റെ വിചിത്രമായ മാർക്കറ്റിംഗ്, വൻ വിവാദത്തിലേക്ക്

സ്വാതന്ത്ര്യദിന സെയിലിനായി ഇറക്കിയ വിചിത്രമായ പത്രപ്പരസ്യത്തെച്ചൊല്ലി ഇ-കോമേഴ്‌സ് ഭീമനായ ഫ്ലിപ്പ്കാർട്ടിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം. മരണവാർത്തകളുടെ (ഓബിച്ച്വറി) മാതൃകയിൽ ഡിസൈൻ ചെയ്ത പരസ്യമാണ് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങളും വിവരങ്ങളും ചരമവാർത്തകളുടെ ഫ്രെയിമിനുള്ളിൽ നൽകിയാണ് പരസ്യം തയ്യാറാക്കിയത്. “ഞങ്ങൾക്ക് ഒട്ടും വിഷമമില്ല” എന്ന വരിക്ക് താഴെയായി, ഈ ആളുകൾ തുടർന്നും ജീവിച്ചിരിക്കുമെങ്കിലും ഫ്ലിപ്പ്കാർട്ടിന്റെ ആനുകൂല്യങ്ങൾ സെയിൽ അവസാനിക്കുന്നതോടെ ഇല്ലാതാകുമെന്നാണ് പരസ്യത്തിൽ എഴുതിയിരുന്നത്. സെയിൽ പരസ്യത്തിനായി മരണവും ഓർമ്മക്കുറിപ്പുകളും മാതൃകയാക്കിയത് തികച്ചും വിവേകശൂന്യവും അനാദരവുമാണെന്ന് Read More…