ന്യൂഡൽഹി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ വീട്ടുകാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുപ്പത്തൊന്നുകാരന് സോഫ്റ്റ്വെയർ എൻജിനീയറുടെ അമ്മ, ആ ദാരുണസംഭവത്തിന്റെ ഞെട്ടലിലാണ്. തങ്ങളുടെ വീട്ടിലേക്ക് മകന്റെ ഭാര്യവീട്ടകാര് വന്നത് സൗഹൃദസന്ദര്ശനത്തിനായിരുന്നുവെന്നാണ് ഇവര് ആദ്യം കരുതിയത്. നോയിഡയിലെ അഡോബി കമ്പനിയിൽ ജീവനക്കാരനായിരുന്ന വിനയ് ഗുപ്ത, പശ്ചിമ ഡൽഹിയിലെ നിഹാൽ വിഹാറിലുള്ള വീട്ടിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്. വീടിന്റെ മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നെന്നും, വന്നവർ നേരെ മുകളിലത്തെ നിലയിലേക്ക് കയറി വരികയായിരുന്നെന്ന് ആ അമ്മ പറഞ്ഞു. ബന്ധുക്കളായതുകൊണ്ട് പ്രശ്നങ്ങളൊന്നുമില്ലെന്നും അവർക്ക് കുടിക്കാൻ വെള്ളം Read More…

