അടിമാലി: നാടിനെ നടുക്കിയ അടിമാലി സെലീന വധക്കേസിൽ പ്രതി വണ്ടമറ്റം പടികുഴയിൽ ഗിരോഷിന് തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ കോടതി ജഡ്ജി സനു എസ്. പണിക്കർ ജീവപര്യന്തം തടവും പിഴയും വിധിച്ചു. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തവും 25,000 രൂപ പിഴയും വിധിച്ച കോടതി, പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണമെന്നും വ്യക്തമാക്കി. കൂടാതെ കവർച്ചക്കുറ്റത്തിന് മൂന്നുവർഷം തടവും 10,000 രൂപ പിഴയും (അടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ്), അതിക്രമിച്ചുകയറിയതിന് രണ്ടുമാസം തടവും വിധിച്ചിട്ടുണ്ട്. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിയിൽ Read More…

