Featured Health

മുഖക്കുരു മരുന്ന്‌ കഷണ്ടി ചികിത്സയ്‌ക്ക്‌ ഉപയോഗിക്കാം

ന്യൂയോര്‍ക്ക്‌: മുഖക്കുരു ചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്ന മരുന്ന്‌ കഷണ്ടി ചികിത്സയ്‌ക്ക്‌ ഉപയോഗിക്കാമെന്നു കണ്ടെത്തല്‍. 5 വര്‍ഷം മുമ്പ്‌ അംഗീകാരം ലഭിച്ച മരുന്നിനാണു പുതിയ ഉപയോഗം കണ്ടെത്തിയത്‌. കഷണ്ടി അഥവാ ആന്‍ഡ്രോജെനിക്‌ അലോപ്പീസിയ, സാധാരണയായി 20കളുടെ അവസാനത്തിലും 30കളുടെ തുടക്കത്തിലുമുള്ള പുരുഷന്മാരെ ബാധിക്കുന്ന ഒരു സാധാരണ മുടികൊഴിച്ചില്‍ അവസ്‌ഥയാണ്‌. ഈ വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. വിപണിയില്‍ നിരവധി മരുന്നുകള്‍ ലഭ്യമാണെങ്കിലും, കേ്ലാസ്‌കോടെറോണ്‍ എന്ന മരുന്ന്‌ മികച്ച ഫലം കാണിക്കുന്നതായാണു റിപ്പോര്‍ട്ട്‌. അയര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കോസ്‌മോ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ എന്ന കമ്പനി Read More…