Oddly News

സ്കൂട്ടർ ഇടിച്ചിട്ട ട്രക്കിന്റെ ബമ്പറിൽ തൂങ്ങിപ്പിടിച്ച് പെൺകുട്ടിയുടെ അത്ഭുത രക്ഷപ്പെടൽ! നെഞ്ചുപിടയ്ക്കുന്ന വീഡിയോ

തിരക്കേറിയ റോഡിലെ വളവിൽ അശ്രദ്ധയോടെയെത്തിയ ലോറി സ്കൂട്ടറിലിടിച്ചതിനെത്തുടർന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പെൺകുട്ടിയുടെ ഞെട്ടിക്കുന്ന വീഡിയോയാണ് മഹാരാഷ്ട്രയിലെ ശ്രീരാംപൂരിൽ നിന്ന് പുറത്തുവരുന്നത്. വലിയൊരു ദുരന്തത്തിൽ കലാശിക്കുമായിരുന്ന ഈ ഭയപ്പെടുത്തുന്ന നിമിഷത്തിൽ, പെൺകുട്ടി ലോറിയുടെ മുന്നിലെ ബമ്പറിൽ പിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നു. ശ്രീരാംപൂരിലെ ബേലാപൂർ റോഡിലാണ് ഈ സംഭവം നടന്നത്. മണൽ കയറ്റിയ ലോറി റോഡ് വളവിലേക്ക് അമിതവേഗതയിൽ എത്തുകയും പെൺകുട്ടിയുടെ ഇരുചക്ര വാഹനത്തിൽ ഇടിക്കുകയുമായിരുന്നു. ഈടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞുവീഴുകയും, പെൺകുട്ടി ലോറിക്ക് അടിയിലേക്ക് പെട്ടുപോകുമെന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. പ്രതികരിക്കാൻ Read More…