കഴുത്തിലെയും കക്ഷത്തിലെയും ചര്‍മ്മം ഇരുണ്ട് വെല്‍വെറ്റ് പോലെയാകുന്നത് വെറുമൊരു സൗന്ദര്യപ്രശ്‌നമല്ല, മറിച്ച് ശരീരത്തിനുള്ളിലെ ചില ആരോഗ്യമാറ്റങ്ങളുടെ സൂചനയാകാം. മെറിലാന്‍ഡ് ആസ്ഥാനമായുള്ള ഡോക്ടര്‍ കുനാല്‍ സൂദ് ഇതിനെക്കുറിച്ച് പറയുന്നത്, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് (Insulin resistance) പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ചര്‍മ്മത്തിന്റെ ചില ഭാഗങ്ങളില്‍ കറുപ്പ് നിറം വരാമെന്നാണ്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കഴുത്തിലും കക്ഷത്തിലും ചര്‍മ്മം ഇരുണ്ടിരിക്കുന്നത് പലരിലും കാണാറുണ്ട്. ആദ്യകാഴ്ചയില്‍ ഇത് വൃത്തിക്കുറവ് കൊണ്ടാണെന്ന് തോന്നാമെങ്കിലും, വാസ്തവം അതല്ല. സോപ്പിട്ട് ഉരച്ചു കഴുകുന്നത് കൊണ്ട് ഈ Read More…

