അമേരിക്കയിൽ പഠിക്കുന്ന ഒരു ഇന്ത്യൻ വിദ്യാർത്ഥി അവിടുത്തെ സർവ്വകലാശാലകളിൽ പരീക്ഷകൾ നടത്തുന്ന രീതിയെക്കുറിച്ചുള്ള തന്റെ അനുഭവം പങ്കുവെച്ചു. എക്സ് (മുൻപ് ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിൽ, അമേരിക്കയിലെ പരീക്ഷാ ഹാളുകളിൽ പരസ്പര വിശ്വാസത്തിനും വ്യക്തിപരമായ ഉത്തരവാദിത്തത്തിനുമാണ് മുൻഗണന നൽകുന്നതെന്ന് വിദ്യാർത്ഥി പറയുന്നു. ഇൻവിജിലേറ്റർമാർ ഇല്ലായിരുന്നിട്ടും ആരും ഫോൺ ഉപയോഗിക്കുകയോ കോപ്പിയടിക്കുകയോ ചെയ്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “അമേരിക്കയിലെത്തിയിട്ട് രണ്ട് മാസമായി, പരീക്ഷകളിലെ ധാർമ്മികതയാണ് എനിക്ക് ഏറ്റവും വലിയ സാംസ്കാരിക ആഘാതം ഉണ്ടാക്കിയത്. ഇൻവിജിലേറ്റർമാരില്ല, ഓപ്പൺ ബുക്ക് പരീക്ഷയാണ്, ഫോൺ Read More…

