Crime

ബാല്യത്തിലെ ലൈംഗികാതിക്രമത്തിന് പ്രതികാരം: 75-കാരനായ മുത്തച്ഛനെ 20-കാരി ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു

ഭോപ്പാലിൽ കുട്ടിക്കാലത്ത് നേരിട്ട ലൈംഗികാതിക്രമത്തിന് പ്രതികാരമായി 75 വയസ്സുള്ള മുത്തച്ഛനെ 20 കാരിയായ കൊച്ചുമകൾ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പുലർച്ചെ മൂന്നു മണിയോടെ കൈയിൽ ക്രിക്കറ്റ് ബാറ്റുമായി യുവതി സ്വന്തം ബൈക്കിൽ മുത്തച്ഛന്റെ വീട്ടിലെത്തുകയായിരുന്നു. വാതിൽ തുറന്ന മുത്തശ്ശിയെ മറികടന്ന് മുത്തച്ഛന്റെ മുറിയിലേക്ക് ഓടിയെത്തിയ പെൺകുട്ടി, ഉറങ്ങിക്കിടക്കുകയായിരുന്ന അദ്ദേഹത്തിന്റെ തലയിലും മുഖത്തും ബാറ്റുകൊണ്ട് ക്രൂരമായി ആഞ്ഞടിച്ചു. ഭയന്നുപോയ മുത്തശ്ശിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുകയും Read More…