Crime

രാഹുല്‍ യുവതിയെ പലതവണ ബലാത്സംഗം ചെയ്തു, ദേഹോപദ്രവം ഏല്‍പ്പിച്ചു; കുരുക്കായി ഡോക്ടറുടെ മൊഴിയും, ഫൊട്ടോകളടക്കം തെളിവ്

രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയായ യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്ന് ഉറപ്പിച്ച് അന്വേഷണസംഘം. ആശുപത്രി രേഖകളും ഫോൺ സംഭാഷണവും അടക്കം ഒട്ടേറെ തെളിവുകൾ ഉണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രാഹുലിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. നാളെയാണ് മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷൻസ് കോടതി പരിഗണിക്കുന്നത്. യുവതി വിവാഹിതയാണെന്ന് അറിഞ്ഞുകൊണ്ടാണ് രാഹുൽ അടുപ്പം തുടങ്ങിയതും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതും. യുവതിയുടെ സമ്മതമില്ലാതെ ദേഹോപദ്രവം ഏൽപ്പിച്ചുകൊണ്ട് പലതവണ ബലാത്സംഗം ചെയ്തു. യുവതിയെ ഉപദ്രവിച്ചതിന് ഫോട്ടോകളടക്കം തെളിവുണ്ട്. Read More…

Health

അബോര്‍ഷന്‍ ചെയ്താല്‍ പിന്നെയുണ്ടാകുന്ന കുട്ടികള്‍ക്ക് പ്രശ്‌നമുണ്ടാകുമോ? ചൈനയില്‍ വന്‍ ചര്‍ച്ചയാകുന്ന വാദങ്ങള്‍

സ്ത്രീകളുടെ തുല്യാവകാശത്തെ ചോദ്യം ചെയ്ത് ഗര്‍ഭച്ഛിദ്രത്തിന് എതിരായ മുദ്രാവാക്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് ചൈനയിലെ ഒരു ആശുപത്രി നേരിട്ടത് രൂക്ഷ വിമര്‍ശനം. ‘പ്രസവം നിര്‍ത്തുന്ന സ്ത്രീകള്‍ കുടുംബത്തിന്റെ ഭാവി ഇല്ലാതാക്കുന്നു’, ‘ഗര്‍ഭച്ഛിദ്രം പുരുഷന്റെ കുടുംബത്തിന്റെ ചൈതന്യത്തെ ദോഷകരമായി ബാധിക്കും’, ”ഒരു തവണ ഗര്‍ഭച്ഛിദ്രം നടത്തിയ അമ്മമാര്‍ക്ക് പിന്നീട് ആരോഗ്യ പ്രശ്നങ്ങളുടെ കുട്ടികളുണ്ടാകാന്‍ സാധ്യതയുണ്ട്.” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വ്യാപകമായ രോഷത്തിന് കാരണമായിട്ടുണ്ട്. തെക്കന്‍ ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഹെയുവാനിലെ ഹെയുവാന്‍ യൂഹാവോ ഹോസ്പിറ്റലിലാണ് ഈ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ആശുപത്രിയുടെ വെയ്റ്റിംഗ് ഏരിയയില്‍ Read More…