Featured Spotlight

പാക് വിമാനത്തെ വെടിവെച്ചിട്ട ഇന്ത്യയുടെ വീരനായകൻ ഇനി യാത്രാവിമാനത്തിലേക്ക്, ‘ഫ്ലൈ91’ കോക്പിറ്റിൽ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ!

ന്യൂഡൽഹി ∙ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാൻ യുദ്ധവിമാനത്തെ ധീരമായി പിന്തുടർന്നു തുരത്തിയ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ ഇനി യാത്രാവിമാനങ്ങളുടെ കോക്പിറ്റിലേക്ക്. വ്യോമസേനയിലെ നീണ്ട സേവനത്തിനു ശേഷം, മലയാളിയായ മനോജ് ചാക്കോ സ്ഥാപിച്ച ‘ഫ്ലൈ91’ എന്ന എയർലൈൻ കമ്പനിയിലാണ് അദ്ദേഹം പൈലറ്റായി ചേർന്നത്. എടിആർ 72–600 ടർബോപ്രോപ്പ് വിഭാഗത്തിൽപ്പെട്ട വിമാനങ്ങളാണ് അദ്ദേഹം ഇനി പ്രവർത്തിപ്പിക്കുക. പാക്കിസ്ഥാന്റെ അത്യാധുനിക എഫ് 16 യുദ്ധവിമാനത്തെ 2019 ഫെബ്രുവരി 27-നാണ് മിഗ് 21 ബൈസൺ വിമാനത്തിൽ കുതിച്ചെത്തിയ അഭിനന്ദൻ Read More…