Movie News

ആഗോള പ്രേക്ഷകർ നെഞ്ചിലേറ്റി സ്വീകരിച്ച് പൃഥ്വിരാജ് – ബ്ലെസ്സി ചിത്രം ‘ആടുജീവിതം’ നൂറുകോടി ക്ലബ്ബിലേക്ക്

ജനഹൃദയങ്ങൾ കീഴടക്കി തിയേറ്ററുകളിൽ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി ‘ആടുജീവിതം’ മികച്ച സ്വീകാര്യത തുടർന്ന് നൂറു കോടി ക്ലബ്ബിലേക്ക് നടന്ന് കയറുന്നു. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ഈ സിനിമ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് ലോകമെമ്പാടുനിന്നുമുള്ള കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പല രാജ്യങ്ങളിലും ടെറിട്ടറികളിലും മലയാളസിനിമയിലെ സര്‍വകാല റെക്കോര്‍ഡുകളാണ് ആടുജീവിതം വെറും ഒമ്പതുദിവസം കൊണ്ട് മറികടന്നിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ സീസണ്‍ പോലും ബാധിക്കാത്ത വിധത്തിലുള്ള കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. അതുപോലെതന്നെ വരും ദിവസങ്ങളിലെ Read More…

Celebrity

”ഇതൊരു മനുഷ്യന്‍ ജീവിച്ചു തീര്‍ത്ത ജീവിതമാണെന്നോര്‍ക്കുമ്പോള്‍..” ; വികാര നിര്‍ഭരമായ കുറിപ്പുമായി നവ്യ

നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. പിന്നീട് സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. അടുത്തിടെ നവ്യ സ്വന്തമായി ഒരു നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു. മാത്രമല്ല നൃത്ത വേദികളിലും നവ്യ സജീവമാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം എന്ന സിനിമയെ കുറിച്ചുള്ള നവ്യയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ” ആടുജീവിതം.. ഇതൊരു മനുഷ്യന്‍ ജീവിച്ചുതീര്‍ത്ത ജീവിതമാണെന്നോര്‍ക്കുമ്പോള്‍.. നജീബിക്കാ Read More…

Movie News

‘ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യമാണ് എന്ന് ചിന്തിക്കുമ്പോള്‍ പേടിയാകുന്നു” ; മണിരത്‌നം

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം റിലീസ് ചെയ്തത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ വായിക്കാത്ത മലയാളികള്‍ വളരെ ചുരുക്കം ആയിരിക്കും. നോവലിനോട് ഒരുപടി മുകളില്‍ നില്‍ക്കുന്ന രീതിയിലാണ് ആടുജീവിതം സ്‌ക്രീനില്‍ എത്തുമ്പോഴുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്. മരുഭൂമിയില്‍ അകപ്പെട്ട് പോയ നജീബായി ജീവിയ്ക്കുകയായിരുന്നു പൃഥ്വിരാജ്. 16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആടുജീവിതം തിയേറ്ററില്‍ എത്തുമ്പോള്‍ മികച്ച പ്രതികരണമാണ് എല്ലാ മേഖലയില്‍ നിന്നും വരുന്നത്. ആടുജീവിതത്തെ കുറിച്ചുള്ള പ്രമുഖ സംവിധായകന്‍ മണിരത്‌നത്തിന്റെ വാട്‌സാപ്പ് Read More…

Celebrity

”അവിശ്വസനീയമായ യാത്രയെ പ്രതിഫലിപ്പിക്കുന്ന ചിത്രം”  ; പൃഥ്വിയ്‌ക്കൊപ്പമുള്ള ചിത്രവുമായി അമലപോള്‍

മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തന്റേതായ ഇടം നേടിയ നടിയാണ് അമല പോള്‍. കരിയറിലും ജീവിതത്തിലുമൊക്കെ ഒരുപാട് ഉയര്‍ച്ച താഴ്ചയിലൂടെയാണ് താരം കടന്നു പോയത്. ആദ്യ വിവാഹ വിവാഹമോചനവുമൊക്കെ താരത്തിന്റെ കരിയറിനെ ബാധിച്ചിരുന്നു. എന്നാല്‍ പിന്നീട് അമല സിനിമകളില്‍ സജീവമായി. സുഹൃത്ത് ജഗത്ത് ദേശായിയുമായുള്ള അമലയുടെ വിവാഹത്തിന് പിന്നാലെ താന്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണെന്ന് അമല. ഇതോടൊപ്പം തന്നെ വര്‍ഷങ്ങളുടെ ഒരു കാത്തിരിപ്പിന്റെ സന്തോഷം കൂടിയാണ് അമലയുടെ ജീവിതത്തിലേക്ക് എത്തുന്നത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഏവരും കാത്തിരിയ്്ക്കുന്ന, Read More…

Movie News

‘ആടുജീവിതം’ നമ്മള്‍ മലയാളികളുടെ സിനിമയെന്ന് പൃഥ്വിരാജ്

മലയാളികള്‍ കാത്തിരിക്കുന്ന ബ്ലെസ്സി ചിത്രം ആടുജീവിതവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ ചിത്രത്തെപ്പറ്റി വാചാലനായി പൃഥ്വിരാജ്. “വളരെ ചുരുക്കം സിനിമകള്‍ക്കേ മലയാളിയുടെ സ്വന്തം സിനിമ, അല്ലെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ ഓരോരുത്തരുടെയും സിനിമ എന്നൊരു ഐഡന്റിറ്റി റിലീസിന് മുന്‍പുതന്നെ നേടാന്‍ കഴിയൂ, ഈ സിനിമയ്ക്ക് അത്തരമൊരു ഭാഗ്യമുണ്ടായി” എന്ന് പൃഥ്വിരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആടുജീവിതം നോവൽ അതേപോലെ തന്നെ സിനിമയാക്കിയിട്ടില്ലെന്ന് സംവിധായകൻ ബ്ലെസി കൂട്ടിച്ചേര്‍ത്തു. സിനിമയ്ക്കായി പൃഥ്വിരാജ് ഒരുപാട് കഷ്ടപാടുകൾ സഹിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബെന്യാമിൻ പറഞ്ഞു വെച്ചതിനപ്പുറമുള്ള Read More…