ലണ്ടന്‍: മനുഷ്യന്‍ ഉടലെടുക്കും മുമ്പ് ചുംബനമുണ്ടായിരുന്നു. ഓക്‌സ്‌ഫെഡിലെ ഗവേഷകരാണു ചുംബന ചരിത്രം അന്വേഷിച്ചത്. ചുണ്ടുകള്‍ തമ്മിലുള്ള ചുംബനം മനുഷ്യരുടെയും കുരങ്ങുകളുടെയും പൊതുവായ പൂര്‍വികര്‍ക്കിടയില്‍ സാധാരണയായിരുന്നത്രേ. 2.1 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണു ചുംബനം തുടങ്ങിയതെന്നാണു ഗവേഷകര്‍ കണക്കാക്കിയത്. 40,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശനാശം സംഭവിച്ച നിയാന്‍ഡര്‍ത്തല്‍ മനുഷ്യരും ചുംബിച്ചിരിക്കാം. മനുഷ്യരും നിയാന്‍ഡര്‍ത്തലുകാരും പരസ്പരം ചുംബിച്ചിരിക്കാനും സാധ്യതയുണ്ട്. ചുംബനം പരിണാമപരമായ കാര്യമാണെന്നാണു അവര്‍ പറയുന്നത്. ചുംബനത്തിനു പ്രത്യക്ഷമായ അതിജീവനത്തിനോ പ്രത്യുത്പാദനത്തിനോ ഉള്ള ഗുണങ്ങളൊന്നും കാണുന്നില്ല. എന്നിട്ടും അതു മനുഷ്യ സമൂഹങ്ങളില്‍ Read More…

