125-ാം വയസ്സിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുകയാണ് ഹെന്റി മുതല. കഴിഞ്ഞ ഡിസംബര്‍ 16 ന് തന്റെ 124-ാം പിറന്നാള്‍ ഈ മുതല മുത്തശ്ശന് ആഘോഷിച്ചു . ഈ മുതലയുടെ വാസം ദക്ഷിണാഫ്രിക്കയിലെ സംരക്ഷണകേന്ദ്രത്തിലാണ്. 1985 മുതല്‍ ഇവിടുത്തെ സ്കോട്ബര്‍ഗ് കണ്‍സര്‍വേഷന്‍ സെന്ററില്‍ വിഹരിക്കുകയാണ് ഹെന്റി. ബോട്സ്വാനയിലെ ഒകവാംഗോ ഡെല്‍റ്റയില്‍ നിന്നാണ് ആദ്യം ഈ മുതലയെ പിടികൂടുന്നത്. ഈ കേന്ദ്രത്തില്‍ എത്തിയതിന് പിന്നാലെ പല മുതലപ്പങ്കാളികളിലായി പതിനായിരത്തിലധികം മുതലക്കുട്ടികള്‍ ഹെന്റിക്കുണ്ട്. മുതലകള്‍ ഉരഗവര്ഗത്തില്പെടുന്ന ജീവികളാണ് . സാധാരണ ജീവികളില്‍ നിന്നും Read More…