ഡിസംബർ 25 ബുധനാഴ്ച രാവിലെ സൂറത്തിലെ റാൻഡർ സോണിൽ ഞെട്ടിക്കുന്ന ഒരു സംഭവം അരങ്ങേറി. ഒരു ബഹുനില കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് വഴുതി വീണ മധ്യവയസ്കൻ എട്ടാം നിലയിലെ ജനൽ ഗ്രില്ലിൽ കുടുങ്ങി. ഏതാണ്ട് ഒരു മണിക്കൂറോളമാണ് ഇദ്ദേഹം മരണത്തെ മുഖാമുഖം കണ്ട് അന്തരീക്ഷത്തിൽ തൂങ്ങിക്കിടന്നത്. ജഹാംഗീരാബാദ് ഡി-മാർട്ടിന് സമീപമുള്ള ‘ടൈം ഗാലക്സി’ (Time Galaxy) കെട്ടിടത്തിലാണ് അപകടം നടന്നത്. കെട്ടിടത്തിലെ എ-ബ്ലോക്കിൽ താമസിക്കുന്ന നിതിൻഭായ് അദിയ (57) ആണ് അപകടത്തിൽപ്പെട്ടത്. തന്റെ അപ്പാർട്ട്‌മെന്റിലെ ജനാലയ്ക്കൽ Read More…

