ന്യൂഡൽഹി: 1988-ലെ കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 105 വയസ്സുള്ള രസിക് ചന്ദ്ര മണ്ഡലിനെ മോചിപ്പിക്കാൻ സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു. 2024-ൽ ഇയാൾക്ക് അനുവദിച്ച ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തിയ കോടതി, ശിക്ഷയിൽ ഇനിയും കാലയളവ് ബാക്കിയുണ്ടെങ്കിൽപോലും അത് ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്ത് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷാകാലാവധി പൂർത്തിയായിട്ടില്ലെങ്കിൽപോലും ഇയാളെ ഇനി കസ്റ്റഡിയിലെടുക്കില്ലെന്ന് കോടതി വ്യക്തമാക്കി. Read More…

