Featured Movie News

നൂറുകോടി ക്ലബിൽ “മഞ്ഞുമ്മൽ ബോയ്‌സ്”, സന്തോഷം പങ്കുവച്ച് സൗബിൻ ഷാഹിർ

മലയാള സിനിമകൾ ലോക പ്രേക്ഷകരുടെ ശ്രദ്ധ നേടിയ വർഷമായിരിക്കുകയാണ് 2024. ഇപ്പോഴിതാ വെറും 12 ദിവസത്തിനുള്ളിൽ 100 കോടി ബോക്സ് ഓഫീസ് നിറവിൽ എത്തിയിരിക്കുകയാണ് “മഞ്ഞുമ്മൽ ബോയ്‌സ്”. ഇപ്പോള്‍ ഔദ്യോഗികമായി ചിത്രത്തിന്റെ നിർമ്മാതാവ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. സൗബിൻ ഷാഹിർ ഫേസ്ബുക്കിൽ ഒരു പോസ്റ്റർ പങ്കുവെച്ചാണ് വിവരം അറിയിച്ചത്. ‘പുലിമുരുകൻ’, ‘ലൂസിഫർ’, ‘2018’ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാള സിനിമയിൽ നിന്ന് 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന നാലാമത്തെ ചിത്രമെന്ന ഖ്യാതിയും മഞ്ഞുമ്മൽ ബോയ്‌സിനു ഇപ്പോൾ സ്വന്തമായിരിക്കുകയാണ്. Read More…