Hollywood

‘എനിവണ്‍ ബട്ട് യു’ വിന്റെ ട്രെയിലര്‍ പുറത്തുവന്നു; ഹോട്ടായി സ്വീനിയും ഗ്‌ളെന്‍ പവലും

ഹോളിവുഡിലെ യുവ നടീനടന്മാരില്‍ ശ്രദ്ധേയരായ സിഡ്‌നി സ്വീനിയും ഗ്‌ളെന്‍ പവലും ഒന്നുക്കന്ന ‘എനിവണ്‍ ബട്ട് യു’ ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഒരു നഷ്ടപ്രണയത്തിന്റെ ദു:ഖത്തില്‍ നിന്നും ഉടലെടുക്കുന്ന മറ്റൊരു പ്രണയത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. സ്വീനിയുടെയും പവലിന്റെയും ചൂടന്‍ രംഗങ്ങളോട് കൂടിയാണ് ട്രെയിലര്‍ എത്തുന്നതെന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിയ തന്റെ കാമുകനുമായി വേര്‍പിരിയുകയും ഇപ്പോള്‍ പരസ്പരം വെറുക്കുകയും ചെയ്യുന്നു. തന്റെ ഹൃദയം തകര്‍ത്ത മാര്‍ഗരറ്റിനെക്കുറിച്ച് ബെന്‍ ഇപ്പോഴും വിഷമിക്കുന്നു. ഒരു വിവാഹത്തിനായി ഓസ്‌ട്രേലിയയിലേക്ക് പറക്കുമ്പോള്‍ ബീയും ബെനും ഒരുമിച്ചു വരുന്നു. തന്റെ മാതാപിതാക്കള്‍ തന്നെ പഴയ ബന്ധത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് ബിയയ്ക്ക് നന്നായി അറിയാം.

ബെന്നിന് തന്നെ തഴഞ്ഞ മാര്‍ഗരറ്റിനെ അസൂയപ്പെടുത്തുകയും വേണം. രണ്ടുപേരും ഒരേ ലക്ഷ്യത്തിനായി പരസ്പരം ബന്ധത്തിലാണെന്ന് നടിക്കാന്‍ തീരുമാനിക്കുന്നു. അവര്‍ക്കിടയിലെ രസതന്ത്രം കൂടുതല്‍ സജീവമാകുന്നതായി സിനിമ പറയുന്നു. ഡിസംബര്‍ 22ന് ചിത്രം റിലീസ് ചെയ്യും. സിനിമയുടെ പ്രമോഷന്‍ നടത്തുമ്പോള്‍, സഹതാരങ്ങള്‍ വെറും സുഹൃത്തുക്കളല്ലെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.