Oddly News

‘മരണ ബട്ടൺ’ അമർത്തി, സെക്കന്റുകൾക്കുള്ളിൽ മരണം; സ്വിറ്റ്സർലൻഡിലെ ആത്മഹത്യ പോഡുകൾ

ജനീവ: ആളുകൾക്കു സ്വയം മരിക്കാൻ സഹായിക്കുന്ന ‘ആത്മഹത്യ പോഡു’ വഴി സ്ത്രീ മരിച്ച സംഭവത്തിൽ നിരവധി ആളുകളെ കസ്റ്റഡിയിൽ എടുത്ത് സ്വിറ്റ്സർലൻഡ് പോലീസ്. ആത്മഹത്യക്ക് പ്രേരണയും സഹായവും നൽകിയെന്ന സംശയത്തിന്റെ പേരിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കയിൽ നിന്നുള്ള 64 വയസ്സുള്ള സ്ത്രീയാണ് ബൂത്തിൽ മരിച്ചത്. അവളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല

മുമ്പൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത “സാർക്കോ” എന്ന ഈ ആത്മഹത്യാ ക്യാപ്‌സ്യൂൾ, ആളുകളെ സ്വയം മരിക്കാൻ അനുവദിക്കുന്ന ഒരു യന്ത്രമാണ്. ഈ പോടുകൾക്കുള്ളിലേക്ക് മരിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ കയറുകയും തുടർന്ന് ഈ അറയിലേക്ക് നൈട്രജൻ വാതകം പമ്പ് ചെയ്യുന്ന ഒരു ബട്ടൺ ( മരണ ബട്ടൺ)അമർത്തുകയും ചെയ്യുന്നു. തുടർന്ന് ആ വ്യക്തി മയക്കത്തിലാക്കുകയും ഏതാനും മിനിറ്റുകൾക്കുള്ളിൽ ശ്വാസംമുട്ടി മരിക്കുകയും ചെയ്യുന്നു.

സ്വിറ്റ്സർലൻഡിൽ ആത്മഹത്യ അനുവദനീയമാണ്. ‘ബാഹ്യ പ്രേരണയില്ലാതെ’ ഒരു വ്യക്തിക്ക് തന്റെ ജീവൻ എടുക്കാൻ നിയമാനുമതി നൽകുന്നതാണ് സ്വിസ് നിയമം. മരണ സമയത്ത് സഹായത്തിനെത്തുന്ന ആളുകൾക്കു മരിക്കുന്ന വ്യക്തിയെ മരണം ആഗ്രഹിക്കുന്ന തരത്തിലുള്ള ഉദ്ദേശം ഉണ്ടായിരിക്കരുത്.

നൈട്രജൻ വിഷമുള്ളതല്ലാത്തതിനാൽ, മരണപ്പെടുന്നതിനു മുൻപേ സ്ത്രീക്ക് ബോധം നഷ്ടപ്പെടുകയും ഓക്സിജന്റെ അഭാവം മൂലമുണ്ടാകുന്ന ഹൈപ്പോക്സിയ ബാധിച്ച് അവര്‍ മരിക്കുകയും ചെയ്തുവെന്നാണ് യന്ത്രത്തിന്റെ സംഘടാകർ അറിയിച്ചത്. സാർകോ ക്യാപ്‌സ്യൂൾ ഉപയോഗിച്ചുള്ള ആത്8ഹത്യ തിങ്കളാഴ്ച മെറിഷൗസണിലെ ഫോറസ്റ്റ് ക്യാബിന് സമീപം നടന്നതായി ഷാഫ്‌ഹൗസൻ കന്റോണിലെ പ്രോസിക്യൂട്ടർമാരെ ഇതുമായി ബന്ധപ്പെട്ട നിയമ സ്ഥാപനം അറിയിച്ചതായി പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് നിരവധി ആളുകളെ കസ്റ്റഡിയിലെടുത്തുവെന്നും ആത്മഹത്യയ്ക്ക് പ്രേരണയും സഹായവും ഉണ്ടെന്ന സംശയത്തിൽ പ്രോസിക്യൂട്ടർമാർ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

‘സാർകോ’യുടെ ഉപയോഗത്തിന്റെ ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫർമാരിൽ ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. 1 മില്യൺ യുഎസ് ഡോളറിൽ കൂടുതൽ ചെലവ്ചെയ്ത് വികസിപ്പിച്ചെടുത്ത 3ഡി പ്രിന്റഡ് ഉപകരണമായ ‘സർകോ’യ്ക്ക് പിന്നിൽ തങ്ങളാണെന്ന് നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള അസിസ്റ്റഡ് സൂയിസൈഡ് ഗ്രൂപ്പായ എക്‌സിറ്റ് ഇൻ്റർനാഷണൽ വെളിപ്പെടുത്തിയിരുന്നു . സാർകോയുടെ ഉപയോഗം രാജ്യത്ത് നിയമപരമാകുമെന്നാണ് കമള്പനിയുടെ പ്രതീക്ഷ.

ആത്മഹത്യാ ക്യാപ്‌സ്യൂളിന്റെ ഓപ്പറേറ്റർക്കും ക്രിമിനൽ നടപടികൾ നേരിടേണ്ടിവരും. അഞ്ച് വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണിത്. ആത്മഹത്യാ ക്യാപ്‌സ്യൂൾ ഉപയോഗിക്കുന്നത് പ്രോസിക്യൂഷനിലേക്ക് നയിച്ചേക്കാമെന്ന് മറ്റ് സ്വിസ് മേഖലകളിലെ പ്രോസിക്യൂട്ടർമാരും സൂചിപ്പിച്ചു. ഒന്നിലധികം ആരോഗ്യ പ്രശ്നങ്ങളുള്ള 54 വയസ്സുള്ള ഒരു യുഎസ് സ്ത്രീയാണ് ഉപകരണം ആദ്യമായി ഉപയോഗിക്കുന്ന വ്യക്തിയാകാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ ആ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *