Celebrity

‘അനസ്‌തേഷ്യയില്ലാതെ പ്രസവിച്ചിരുന്നുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല, ജീവിതത്തില്‍ ചെയ്ത ഏറ്റവും കാഠിന്യമേറിയ കാര്യം’

കഴിഞ്ഞ ദിവസം സ്വരാ ഭാസ്‌ക്കാറും ഫഹദ് അഹമ്മദും മകള്‍ റാബിയ ജനിച്ചതിന്റെ ആറാം ദിവസം ഛത്തി പൂജ നടത്തി. തുടര്‍ന്ന് ഇടൈമിസിന് നല്‍കിയ അഭിമുഖത്തില്‍ പ്രസവം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് സ്വര തുറന്നു പറയുന്നു. സെപ്റ്റംബര്‍ 23 നാണ് താരം തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. തന്നെയും തന്റെ രാഷ്ട്രീയ നേതാവായ ഭര്‍ത്താവിനെയും സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഡോക്ടര്‍മാരോടും കുടുംബത്തോടും സുഹൃത്തുക്കളോടും അവര്‍ നന്ദിയറിയിച്ചു.

കുഞ്ഞിന് ജന്മം നല്‍കിയതിനെക്കുറിച്ച് സ്വര പറഞ്ഞതിങ്ങനെ, അത് ഒരു അനുഗ്രഹമാണ്, ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യവുമാണ്. സ്ത്രീകള്‍ എപ്പിഡ്യൂറല്‍ (അനസ്‌ത്യേഷ്യ) കൂടാതെ പ്രസവിച്ചിട്ടുണ്ട് എന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് സ്വര പറഞ്ഞു. പ്രസവത്തിന് ശേഷമാണ് നമ്മുടെ അമ്മമാരോട് നമ്മള്‍ വേണ്ടത്ര നന്ദി കാണിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞത് എന്നും സ്വര പറയുന്നു. മകളുടെ ജനനത്തെ ഇത് ഒരു പുതിയ ലോകം എന്നായിരുന്നു സ്വര വിളിച്ചത്.

ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സ്വരയുടേയും ഫഹദിന്റെ വിവാഹം. ഈ മാസം ആദ്യം തന്റെ മകളുടെ അമ്മയാകുന്നത് സംബന്ധിച്ച് അവര്‍ സംസാരിച്ചു. എല്ലാക്കുട്ടികളും അവരുടെ മാതാപിതാക്കളുടെ പ്രതിഫലനമാണ്. അവരുടെ മാതാപിതാക്കള്‍ നല്‍കുന്ന മൂല്യങ്ങളില്‍ അവര്‍ വളരുന്നു. റാബിയയ്ക്ക് ഇരുലോകത്തിലേയും ഏറ്റവും മികച്ചത് ഉണ്ടാകും. അവള്‍ക്ക് രണ്ട് തരത്തിലുള്ള വിശ്വാസത്തിലേയക്ക് പ്രവേശനം ലഭിക്കും. കുഞ്ഞിന്റെ ജനനത്തിന് ശേഷമുള്ള ആറാം ദിവസം ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പൊതുവായുള്ളതാണെന്ന് കണ്ടെത്തി. അത് മനോഹരമാണെന്ന് ഞാന്‍ കരുതുന്നു എന്നും സ്വര പറയുന്നു.