സ്റ്റണ്ട് കൊറിയോഗ്രാഫറായി അറിയപ്പെട്ടിരുന്ന അനില്‍ അരസുവിന്റെ ആദ്യസിനിമാ സംരംഭം നടന് വിജയ് സേതുപതിയുടെ മകന്, സൂര്യ , നായകനാകുന്ന ആക്ഷന്‍ പായ്ക്ക്ഡ് എന്റര്‍ടെയ്നറിന്റെ നവംബര്‍ 14 ന് നിശ്ചയിച്ചിരുന്ന റിലീസ് മാറ്റി.
‘‘വിജയ് സേതുപതിയുടെ മകന് സൂര്യ നായകനായി അരങ്ങേറ്റം കുറിക്കുന്ന തന്റെ ആദ്യ ചിത്രമായ ‘ഫീനിക്സ്’ റിലീസിന് തയ്യാറെടുക്കുകയാണ്. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിലിം ഫീനിക്സ് 2024 നവംബര്‍ 14 ന് ആദ്യം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ സാഹചര്യങ്ങളാല്‍ റിലീസ് മാറ്റിവയ്ക്കുമെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഒരു പുതുക്കിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.” പ്രൊഡക്ഷന്‍ ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു,
ഒരു ആക്ഷന്‍ സ്പോര്‍ട്സ് ഡ്രാമയായ ഈ ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറും ഹരീഷ് ഉത്തമനും പ്രധാന വേഷങ്ങളില്‍ എത്തുന്നു, ‘അയാളി’ ഫെയിം അബി നക്ഷത്രയും വര്‍ഷയുമാണ് നായികമാരായി എത്തുന്നത്. ‘കാക്ക മുട്ടൈ’ ഫെയിം വിഘ്നേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.