Movie News

നടനായത് അച്ഛനറിയാതെ അമ്മ വാങ്ങിയ കടം വീട്ടാന്‍’; 750 രൂപ ശമ്പളത്തിന് ഫാക്ടറിയില്‍ ജോലി ചെയ്തു – സൂര്യ

ഇന്ത്യന്‍ സിനിമയ്ക്ക് ഏറെ വേണ്ടപ്പെട്ട നടന്മാരിലൊരാളാണ് തൊടുന്നതെല്ലാം പൊന്നാക്കി മാറ്റാന്‍ കഴിവുള്ള ശരവണന്‍ ശിവകുമാര്‍. ഒരു പക്ഷേ ഈ പേര് പ്രേക്ഷകര്‍ക്ക് അത്ര പരിചയം കാണില്ല. പക്ഷേ സൂര്യ എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ പെട്ടെന്ന് തിരിച്ചറിയും. താന്‍ ആകസ്മികമായിട്ടാണ് സിനിമയില്‍ വന്നതെന്നും അമ്മയ്ക്കുണ്ടായിരുന്ന 25,000 രൂപയുടെ കടമാണ് തന്നെ താരമാക്കിയതെന്നും താരം പറഞ്ഞു.

നടന്റെ മകനായിട്ടാണ് ജനിച്ചതെങ്കിലും ഒരു ദിവസം സ്വന്തമായി ഒരു ഫാക്ടറി തുടങ്ങാനായിരുന്നു താരത്തിന് ആഗ്രഹം. അനുഭവം നേടാനും ബിസിനസ്സ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാനും സൂര്യ ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലി ചെയ്തു. എന്നാല്‍ പെട്ടെന്നൊരുനാള്‍ സിനിമയിലേക്ക് എടുത്തെറിയപ്പെട്ടതിന് ശേഷം താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

അടുത്തിടെ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യം പങ്കുവെച്ചത്. സൂര്യ പങ്കുവെച്ചത്, ‘ഇതൊരു നീണ്ട കഥയായിരിക്കും. ഞാന്‍ ഒരു വസ്ത്ര വ്യവസായത്തില്‍ ജോലി ചെയ്യുകയായിരുന്നു. ആദ്യത്തെ 15 ദിവസത്തെ എന്റെ ശമ്പളം 750 രൂപയായിരുന്നു. ആദ്യത്തെ ആറുമാസം ഞാന്‍ ഒരു നടന്റെ മകനാണെന്ന് അവര്‍ക്കറിയില്ലായിരുന്നു ഈ സമയം. പിന്നീട്, എന്റെ ശമ്പളം 8,000 രൂപയായി ഉയര്‍ത്തി. അന്ന് വീട്ടില്‍ ഒരു ദിവസം, എനിക്ക് പ്രഭാതഭക്ഷണം വിളമ്പുമ്പോള്‍, അമ്മ എന്നോട് പറഞ്ഞു. ‘ഞാന്‍ 25,000 രൂപ കടം വാങ്ങിയിട്ടുണ്ട്. നിങ്ങളുടെ അച്ഛന് അറിയില്ല. ഞാന്‍ ഞെട്ടിപ്പോയി. അച്ഛൻ നടനായിട്ടും അമ്മ എന്തിനാണ് കടം വാങ്ങിയതെന്ന് ആലോചിച്ചു. ബാങ്ക് ബാലന്‍സ് എന്തുചെയ്തെന്ന് അമ്മയോട് ചോദിച്ചു. എന്നാല്‍ അത് ഒരുലക്ഷം രൂപയില്ലെന്നു അമ്മ പറഞ്ഞു.”

അച്ഛനെ കുറിച്ച് പറയുമ്പോള്‍ സൂര്യ പറഞ്ഞു. അച്ഛന്‍ ഒരിക്കലും ശമ്പളം ചോദിക്കാറില്ല. നിര്‍മ്മാതാക്കള്‍ പ്രതിഫലം നല്‍കുന്നത് വരെ കാത്തിരിക്കും. അച്ഛന് അന്ന് ഒരുപാട് സിനിമകളോ പ്രൊജക്റ്റുകളോ ഒന്നുമുണ്ടായിരുന്നില്ല. ഏകദേശം 10 മാസത്തെ ഇടവേളയില്‍, എന്റെ അമ്മ 25,000 രൂപ നല്‍കാന്‍ പാടുപെടുന്നത് കണ്ടപ്പോള്‍, ഞാന്‍ പിന്നെ എന്താണ് ചെയ്യുക?”

”ആ നിമിഷം വരെ സ്വന്തമായി ഒരു ഫാക്ടറി തുടങ്ങണം എന്നായിരുന്നു എന്റെ ആഗ്രഹം. അച്ഛന്‍ ഒരു കോടി രൂപയെങ്കിലും ഫാക്ടറിയില്‍ നിക്ഷേപിക്കുമെന്ന് ഞാന്‍ മനസ്സില്‍ കരുതുകയും ചെയ്തിരുന്നു. സ്വന്തമായി എന്തെങ്കിലും തുടങ്ങാനുള്ള അനുഭവം നേടാനാണ് ഞാന്‍ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നത് പോലും. പക്ഷേ അമ്മയുമായുള്ള ആ ഒരു സംഭാഷണം എല്ലാം മാറ്റിമറിച്ചു,”

സിനിമയിലേക്ക് ഒരുപാട് ഓഫറുകള്‍ ഉണ്ടായിരുന്നു. പക്ഷേ, ഞാന്‍ ഒരിക്കലും സിനിമാ വ്യവസായത്തിന്റെയോ ക്യാമറയ്ക്ക് മുന്നിലെത്താനോ ആഗ്രഹിച്ചിട്ടില്ല. ക്യാമറയെ അഭിമുഖീകരിക്കുന്നതിന് അഞ്ച് ദിവസം മുമ്പ്, ഞാന്‍ ഇത് ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ‘

സദസ്സിലിരിക്കുന്ന തന്റെ ആരാധകരെ നോക്കി സൂര്യ പറഞ്ഞു, ”ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വന്നത് പണത്തിന് വേണ്ടിയാണ്. അമ്മയുടെ കടം വീട്ടുക എന്ന ഉദ്ദേശത്തോടെയാണ് ഞാന്‍ ഇന്‍ഡസ്ട്രിയില്‍ പ്രവേശിച്ചത്. അങ്ങനെയാണ് ഞാന്‍ കരിയര്‍ ആരംഭിച്ചതും സൂര്യയായതും. ‘ഞാന്‍ എന്റെ ആദ്യ ഷോട്ട് ചെയ്യുമ്പോള്‍, ആയിരക്കണക്കിന് ആളുകള്‍ സെറ്റിന് സമീപം നില്‍പ്പുണ്ടായിരുന്നു, അവര്‍ക്ക് ഞാന്‍ ആരാണെന്ന് ഒരു സൂചനയും ഇല്ലായിരുന്നു. എന്നിട്ടും, ഷോട്ടിന് ശേഷം, കയ്യടിക്കുന്നത് കേട്ടു. തലമുറകള്‍ മാറി, പ്രേക്ഷകര്‍ മാറി, എനിക്ക് നിരുപാധികമായ സ്‌നേഹം ലഭിക്കുന്നു. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ സിനിമ ചെയ്യുന്നത്. 49 വയസ്സിലും, ഞാന്‍ സിക്‌സ് പാക്ക് ആവശ്യമുള്ള ഒരു സിനിമ ചെയ്തു.” താരം പറഞ്ഞു.