Hollywood

സൂപ്പര്‍മാന്‍ ‘വില്ലന്‍’ ടെറന്‍സ് സ്റ്റാമ്പ് അന്തരിച്ചു

സൂപ്പര്‍ മാന്‍ സിനിമയില്‍ വില്ലനായി തിളങ്ങിയ ബ്രിട്ടീഷ് നടന്‍ ടെറന്‍സ് സ്റ്റാമ്പ്(87) അന്തരിച്ചു. ദ് അഡ്വഞ്ചേഴ്സ് ഓഫ് പ്രിസില്ല, ക്വീന്‍ ഓഫ് ദ് ഡെസേര്‍ട്ട്, ഫാര്‍ ഫ്രം ദ് മാഡിങ് ക്രൗഡ്, വാല്‍ക്കിരി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചു.

1938 ജൂലൈ 22നക്ക കിഴക്കന്‍ ലണ്ടനിലെ സ്റ്റെപ്നയില്‍ തൊഴിലാളി വര്‍ഗ്ഗ കുടുംബത്തിലാണു സ്റ്റാമ്പ് ജനിച്ചത്. നാടക സ്കൂളില്‍ പോകാന്‍ സ്കോളര്‍ഷിപ്പ് ലഭിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. 1960കളില്‍ അദ്ദേഹം പ്രശസ്തിയിലേക്കക്ക ഉയര്‍ന്നു, 18 -ാം നൂറ്റാണ്ടിലെ യുവ നാവികനെക്കുറിച്ചുള്ള 1962 ലെ ചിത്രമായ ബില്ലി ബഡില്‍ പ്രധാന വേഷത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ പ്രകടനം അദ്ദേഹത്തിന് മികച്ച സഹനടനുള്ള ഓസ്കാര്‍ നോമിനേഷനും മികച്ച പുതുമുഖത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബും നേടിക്കൊടുത്തു.

സൂപ്പര്‍മാന്‍, സൂപ്പര്‍മാന്‍ 2 എന്നീ ചിത്രങ്ങളില്‍ ജനറല്‍ സോഡ് എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. ജയിംസ് ബോണ്ട് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അദ്ദേഹം പരിഗണിക്കപ്പെട്ടു. ഇറ്റാലിയന്‍ സിനിമകളിലും അദ്ദേഹം തിളങ്ങി. 1960കളുടെ അവസാനത്തില്‍ അദ്ദേഹം ലണ്ടനിലേക്കു മടങ്ങി.